മീൻ നന്നാക്കിയാൽ ഇനി മണം വേഗം ഇല്ലാതാക്കാം..!! അറിഞ്ഞിരിക്കേണ്ട ടിപ്പ്..!!

നമ്മൾ മിക്ക ആളുകളും മീൻ കഴിക്കുന്നവരാണ്. വീടുകളിൽ മീൻ വാങ്ങി നന്നാക്കിയ ശേഷമാണ് നമ്മൾ ഇത് പാകം ചെയ്യാറുള്ളത്. വീടിന് മുറ്റവും പറമ്പും ഉള്ള ആളുകൾ വീടിനുള്ളിൽ വച്ചത് വൃത്തിയാക്കാതെ പുറമേ വെച്ച് മിൻ വെട്ടി വൃത്തിയാക്കുന്നത് നമ്മൾ കാണാറുണ്ട്. കാരണം മീൻ നന്നാകുമ്പോൾ ഉണ്ടാകുന്ന വേസ്റ്റ് കളയുന്നതിനു വേണ്ടിയും മീനിൽ നിന്ന് വരുന്ന ദുർഗന്ധം വീടിനകത്തേക്ക് കടക്കാതിരിക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ പുറമേ നിന്ന് മീൻ നന്നാക്കുന്നത്. എന്നാൽ ഫ്ളാറ്റുകളിൽ താമസിക്കുന്ന ആളുകൾക്ക് ഇങ്ങനെയുള്ള ഒരു സൗകര്യം ഉണ്ടാകില്ല.

മാത്രമല്ല, ഇങ്ങനെ മീൻ വാങ്ങി നന്നാക്കുമ്പോൾ ദുർഗന്ധം വീടിനുള്ളിൽ മൊത്തം പരക്കാനിടയുമുണ്ട്. കൂടാതെ മീൻ വൃത്തിയാക്കി കഴിഞ്ഞ് നമ്മുടെ കൈകളിലും വളരെയധികം മീനിന്റെ മണം നിൽക്കാറുണ്ട്. ഇത് ഒഴിവാക്കുന്നതിനായി ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. മീൻ വൃത്തിയാക്കി കഴിഞ്ഞ് കയ്യിലെ മണം കളയുന്നതിന് ആദ്യം സോപ്പ് ഉപയോഗിച്ച് കൈ നന്നായി കഴുകുക. അതിനുശേഷം കാപ്പിപ്പൊടി അരടീസ്പൂൺ എടുത്ത് കൈകളിൽ ആക്കി നന്നായി സ്ക്രബ് ചെയ്തശേഷം തുടച്ചു കളഞ്ഞാൽ മതിയാകും.

ഇങ്ങനെ ചെയ്യുമ്പോൾ മീനിന്റെ മണം ഉണ്ടാവുകയില്ല. അതുപോലെ മീൻ വൃത്തിയാക്കി കഴിയുമ്പോൾ വീടിനുള്ളിലെ സിങ്കിൽ ദുർഗന്ധം ഉണ്ടാകും. ഇത് മാറ്റുന്നതിന് ആദ്യം തുണികൾ പുതുമയോടെ ഇരിക്കുന്നതിന് നമ്മൾ ഉപയോഗിക്കുന്ന കംഫർട്ട് ലിക്വിഡ് ഒരു ടീസ്പൂൺ സിങ്കിലേക്ക് ചുറ്റിച്ച് ഒഴിച്ചു കൊടുക്കുക. അതിനുശേഷം നന്നായി തിളച്ചവെള്ളം ഈ സിങ്കിൽ ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ മാത്രം മതി പിന്നീട് സിങ്കിൽ നിന്നും മീനിന്റെ ദുർഗന്ധം വരില്ല. ഇതെല്ലാവർക്കും ഉപകാരപ്രദമാകുന്ന ടിപ്പുകളാണ്.

Similar Posts