മീൻ പാചകം ചെയ്യുമ്പോൾ അതിന്റെ രൂക്ഷഗന്ധം ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ
മീൻ കറി ഇഷ്ടമുള്ളവരാണ് നമ്മെളെല്ലാവരും. എന്നാൽ കടയിൽ നിന്ന് മാത്‍സ്യം വാങ്ങി മുറിച്ചു കഴിയുമ്പോൾ ചിലപ്പോൾ ഇതിന് വളരെ രൂക്ഷമായ ഗന്ധം ഉണ്ടാവാറുണ്ട്. ഈ ഗന്ധം മാറ്റി കാര്യവെക്കുന്നതാണ് ഉത്തമം. അതെങ്ങനെ ചെയ്യാം എന്നുള്ളതിന്റെ പൊടികൈകകൾ നോക്കാം.
1. ഉപ്പ്, മഞ്ഞൾ, ചോളപ്പൊടി എന്നിവ യോജിപ്പിച്ച മിശൃതം മത്സ്യത്തിൽ പുരട്ടിവയ്ക്കുക. അരമണിക്കൂറിൽക്കൂടുതൽ വച്ചതിനു ശേഷം മത്സ്യം പാചകത്തിന് മുൻപ് ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കുക.മഞ്ഞളിന്റെ സാന്നിദ്ധ്യം മത്സ്യത്തിന്റെ രൂക്ഷഗന്ധം അകറ്റുവാൻ സഹായിക്കുന്നതിനാൽ, മത്സ്യം പാകം ചെയ്യുമ്പോൾ അതിന്റെ സ്വാദ് കുറഞ്ഞുപോകുകയുമില്ല.
2.മത്സ്യം പാലിൽ ഇട്ടുച്ച് വൃത്തിയായി കഴുകുക.പാൽ മത്സ്യത്തിന്റെ ഗന്ധം വലിച്ചെടുക്കും.പാൽ ഉപയോഗിച്ച് മത്സ്യം കഴുകുമ്പോൾ, രൂക്ഷഗന്ധത്തിന് കാരണമാകുന്ന ട്രൈമീഥയിലാമിൻ ഓക്സൈഡ് പാലിൽ അടങ്ങിയിരിക്കുന്ന കസീനുമായി ചേർന്ന് ഇല്ലാതാവുന്നു.
3.കുറച്ചു വിനാഗിരി വെള്ളത്തിൽ മിക്സ് ചെയ്ത് എടുത്തശേഷം 5 മിനിറ്റു നേരം മത്സ്യം കുത്തിത്തതുവയ്ക്കുക.ശേഷം, ഉണക്കി വൃത്തിയാക്കി, പാചകം ചെയ്യാവുന്നതാണ്.
4.വൈറ്റ് വൈനിൽ വെള്ളം ചേർത്ത് ലായിപ്പിച്ച് മത്സ്യം 2 മിനിറ്റു നേരം ഇതിലിട്ട് വയ്ക്കുക.ശേഷം, പുറത്തെടുത്ത് ജലാംശം ആറ്റുക. ഇത് രൂക്ഷഗന്ധം കുറയ്ക്കുവാൻ സഹായാകമാകും.
5.ചെറുനാരങ്ങ നീരിൽ മത്‍സ്യം കുതിർത്ത് വയ്ക്കുക.ഇതിൽ അടങ്ങിയിട്ടുള്ള സിട്രിക്ക് ആസിഡ് മത്സ്യത്തിന്റെ രൂക്ഷഗന്ധം ഇല്ലാതാക്കുന്നു.