മീൻ ഫ്രീസറിൽ വയ്ക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുക..!! എല്ലാവർക്കും ഉപകാരപ്പെടും..!!

മിക്ക ആളുകളുടെ വീടുകളിലും മീൻ വിഭവങ്ങൾ വയ്ക്കാറുണ്ട്. ഇത് ഉണ്ടാക്കുന്നതിനു വേണ്ടി പലതരത്തിലുള്ള മീനുകൾ നമ്മൾ വാങ്ങി സൂക്ഷിക്കാറുണ്ട്. ഒരു ദിവസം വാങ്ങി ഇത് ഉപയോഗിക്കുന്നില്ലെങ്കിൽ ഇവ നമ്മൾ സാധാരണ ഫ്രീസറിൽ വയ്ക്കുകയാണ് പതിവ്. ഇങ്ങനെ വയ്ക്കുന്ന സമയത്ത് പിന്നീട് എടുക്കുമ്പോൾ മീനിന്റെ ഫ്രഷ്നെസ്സ് പോകുന്നതായി നമുക്ക് കാണാം. മാത്രമല്ല പിന്നീട് ഫ്രീസറിൽ വച്ച മീനുകൾ പാചകം ചെയ്താലും ഒരു രുചിയും ലഭിക്കില്ല. ഈ സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടി നമുക്ക് ഒരു കാര്യം ചെയ്യാനുണ്ട്.

നമ്മൾ മീൻ വാങ്ങിച്ച് അതേരീതിയിൽ ഫ്രീസറിൽ വെക്കുമ്പോഴാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഫ്രീസറിൽ വയ്ക്കുന്നതിനുമുമ്പ് ഒരു കാര്യം ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങൾ നമുക്ക് പൂർണമായി ഒഴിവാക്കാൻ സാധിക്കും. ഇതിനായി ചെയ്യേണ്ടത്, മീൻ വാങ്ങിയശേഷം മീൻ നന്നായി വൃത്തിയാക്കി കഴുകി ആവശ്യത്തിനുള്ള വലുപ്പത്തിൽ മുറിച്ചു കഷ്ണങ്ങളാക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ചെറുനാരങ്ങാ മുറിച്ചത് പിഴിഞ്ഞ് നീര് ചേർക്കുക. അതിനുശേഷം ഒരുപിടി കല്ലുപ്പോ പൊടിയുപ്പോ ചേർത്ത് ഇത് നന്നായി തേച്ചുപിടിപ്പിക്കുക. 10 മിനിറ്റ് നേരം ഇങ്ങനെ വെച്ചുകഴിഞ്ഞാൽ മീനിൽ നിന്നും വീണ്ടും ചീത്ത വെള്ളം ഊറി വരുന്നതായി കാണാം. ഇത് അൽപം കൂടി വെള്ളം ഒഴിച്ച് കഴുകിക്കളയുക.

ഇനി ഇത് ഫ്രീസറിൽ വച്ചാൽ പിന്നീട് എടുക്കുമ്പോൾ അതേ ഫ്രഷ്നെസ്സോടു കൂടി നമുക്ക് ലഭിക്കുന്നതാണ്. ആയതിനാൽ വീട്ടിൽ മീൻ വാങ്ങുന്ന എല്ലാ ആളുകളും ഇത് പരീക്ഷിച്ചു നോക്കുക. വളരെയധികം ഉപകാരപ്പെടും.

Similar Posts