മീൻ വിഭവങ്ങൾ വെക്കുന്ന വീട്ടമ്മയാണോ നിങ്ങൾ എങ്കിൽ ഇതു കാണാതെ പോകരുത്
നമ്മുടെ മിക്കവരുടെയും ഒരു പ്രധാന പ്രശ്നമാണ് മീനിന്റെ ഉളുമ്പ് മണം. പ്രത്യേകിച്ച് നഗര ജീവിതങ്ങളിലും ഫ്ലാറ്റുകൾ എല്ലാം താമസിക്കുന്നവർക്ക് അതൊരു തലവേദന തന്നെയാണ് നമ്മൾ എങ്ങനെ ക്ലീൻ ചെയ്താലും മീനിന്റെ മണം വീട്ടിൽ നിന്ന് പോകില്ല പലപ്പോഴും വീട്ടമ്മമാർ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നം തന്നെയാണ് ഇത്. ഈയൊരു തലവേദനയ്ക്ക് പല സൂത്രങ്ങളും ഉപയോഗിച്ച് മടുത്തവൻ ആവും നിങ്ങളിൽ പലരും എങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ.
നമ്മൾ കറി വയ്ക്കാൻ എടുക്കുന്ന കുടംപുളി ആണ് ഇതിലെ പ്രധാന താരം. എങ്ങനെയാണ് എന്നല്ലേ പറയാം.സാധാരണ നമ്മുടെ വീടുകളിൽ കറിവെക്കുന്നത് മുന്നേ കുടംപുളി നമ്മൾ കുറച്ച് വെള്ളത്തിലിട്ട് വയ്ക്കാറുണ്ട് അല്ലേ. കുടംപുളിയിലെ പൊടിയും അഴുക്കും മാറാനാണ് നമ്മൾ പലരും ഇങ്ങനെ ചെയ്യുന്നത്. അത് കഴിഞ്ഞു നമ്മൾ ആ വെള്ളം കളയുകയും ചെയ്യും. ഇനി ആരും കുടംപുളിയിട്ടു വെച്ച വെള്ളം കളയേണ്ട അതുകൊണ്ട് നമുക്ക് ഒരു സൂത്രപ്പണി ഉണ്ട്.
ആ കുതിർത്തുവച്ച വെള്ളത്തിലേക്ക് കുടംപുളി ഒന്ന് പിഴിഞ്ഞതിനു ശേഷം കുറച്ച് ഉപ്പിട്ടു കൊടുക്കുക ഉപ്പു കുറച്ചുകൂടി പോയാലും പ്രശ്നമുള്ള കാര്യമൊന്നുമല്ല കേട്ടോ നമ്മൾ കഴുകി വച്ചിരിക്കുന്ന മീൻ അതിൽ കുറച്ചു നേരം ഇട്ടു വെക്കുക ഒരു അഞ്ചോ പത്തോ മിനിറ്റ് അങ്ങനെ ഇരിക്കട്ടെ അതിനുശേഷം നമ്മൾ സാധാരണ കഴിക്കുന്ന പോലെ മീൻ വൃത്തിയായി കഴുകിയെടുക്കുക ഇനി ഒന്നു നോക്കൂ മീനിന്റെ ഉളുമ്പ് മണം പാടെ മാറിയിട്ടുണ്ടാവും. കുടംപുളി കൊണ്ട് ഇങ്ങനെ ഒരു ടിപ്പ് നിങ്ങൾ ആദ്യമായിട്ടായിരിക്കും അറിയുന്നത് അല്ലേ. നിങ്ങൾ തീർച്ചയായും ഇന്നു തന്നെ ഒന്ന് തന്നെ ട്രൈ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ