മീൻ വൃത്തിയാക്കിയതിനു ശേഷമുള്ള ദുർഗന്ധം എളുപ്പത്തിൽ അകറ്റാം..!! വീട്ടിലുള്ള ഈ ഒരു സാധനം മാത്രം മതി..!!
മലയാളികൾ പൊതുവെ ഭക്ഷണപ്രിയരാണ്. അതിൽ ഏറ്റവും പ്രിയം പലപ്പോഴും നോൺവെജ് തന്നെ ആയിരിക്കാം. നോൺവെജ് ഭക്ഷണങ്ങളിൽ മീനിന് വലിയ സ്ഥാനമാണുള്ളത്. നിരവധി പോഷക ഗുണങ്ങളും മറ്റും ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ടുതന്നെ മിക്ക ദിവസവും മീൻ വാങ്ങിക്കുന്നവരായിരിക്കും നമ്മളെല്ലാം. എന്നാല്‍ പലപ്പോഴും മീന്‍ നേരെയാക്കുന്ന കാര്യമാണ് വീട്ടമ്മമാരെ ഏറെ വലിക്കുന്നത്.
കാരണം മത്സ്യം വൃത്തിയാക്കിയതിനു ശേഷം ഉണ്ടാകുന്ന ദുര്‍ഗന്ധം ഇല്ലാതാക്കാൻ ഏറെ ബുദ്ധിമുട്ടാണ്. എത്ര കൈ കഴുകിയാലും രൂക്ഷഗന്ധം ഉണ്ടാകാറുണ്ട്. ഇതിനായുള്ള ഒരു കിടിലൻ ടിപ്പാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ മീൻ വൃത്തിയാക്കിയതിനു ശേഷമുള്ള ദുർഗന്ധം അകറ്റാം. ഇതിനായി ആദ്യം സോപ്പിട്ട് നല്ലതുപോലെ കൈ കഴുകണം. ശേഷം അല്പം പേസ്റ്റ് എടുത്തു കൈകളിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.
ഒരു മിനിറ്റ് വെയിറ്റ് ചെയ്തതിനുശേഷം ഇത് കഴുകി കളഞ്ഞാൽ മീനിന്റെ എല്ലാ ദുർഗന്ധവും പോകുന്നതായിരിക്കും. മിക്ക ആളുകൾക്കും അറിയാത്ത ഒരു കിടിലൻ അടുക്കള ടിപ്പാണിത്. എല്ലാ ആളുകളും ഇതൊന്നു ട്രൈ ചെയ്തു നോക്കാൻ ശ്രദ്ധിക്കുക.