മുടികൊഴിച്ചിൽ മാറി മുടി വളരാനുള്ള ക്യാരറ്റ് ഓയിൽ നമുക്ക് തന്നെ തയ്യാറാക്കിയെടുക്കാം
മുടി വളരാനും മുടി കിളിർക്കാനും നിർവധി പൈസ കളഞ്ഞവരാണോ നിങ്ങൾ. എങ്കിൽ മുടിക്ക് ഒട്ടേറെ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒരു എണ്ണയെ പറ്റിയാണ് ഇന്നത്തെ ടോപിക്.തമാശയ്ക്കാണെങ്കിലും ചിലർ പറയാറുണ്ട് എഞ്ചിൻ ഓയിൽ മാത്രമേ തലയിൽ തേക്കാൻ ബാക്കിയായി ഉള്ളൂ ബാക്കിയെല്ലാം പരീക്ഷിച്ചു എന്ന്.
ഈ എണ്ണ പരീക്ഷിക്കും മുൻപ് ഒരാഴ്ച നമ്മൾ കഞ്ഞിവെള്ളം കൊണ്ടൊരു പാക്ക് ഉണ്ടാക്കി തലയിൽ തേക്കണം. ആദ്യം ഇതെങ്ങനെ എന്ന് പറയാം. തലദിവസത്തെ കഞ്ഞിവെള്ളത്തിൽ ഉലുവ ചേർത്ത് വൈകിട്ട് കുതിർന്ന ശേഷം അരച്ചെടുത്തുതലയിൽ തേച്ച് പിടിപ്പിക്കുക. 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. 7 ദിവസത്തിനു ശേഷം ഇനി പറയാൻ പോകുന്ന ഓയിൽ ഉപയോഗിച്ച് തുടങ്ങണം.
എങ്ങനെ ഓയിൽ തയ്യാറാക്കാം. ഇരുമ്പ് ചീന ചട്ടി ചൂടാക്കി ശുദ്ധമായ വെളിച്ചെണ്ണ 500ml ഒഴിക്കുക. 200ഗ്രാം ക്യാരറ്റ് ചുരണ്ടിയത് അതിലേക്ക് ഇട്ടുകൊടുക്കുക.മീഡിയം തീയിൽ ആണ് ഈ എണ്ണ ആദ്യം മുതൽ കാച്ചി എടുക്കേണ്ടത്. തിളച്ചു വരുമ്പോൾ ഒരു ടേബിൾ സ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. അതിനുശേഷം ഇളക്കികൊണ്ടേയിരിക്കുക. നന്നായി തിളച്ചു വരുമ്പോൾ 100ml ആവണക്കെണ്ണ ചേർത്ത് ഇളക്കുക.
ഇങ്ങനെ ഓയിൽ തിളക്കുമ്പോൾ പത്തച്ചു പൊങ്ങാതെ ഇളക്കി കൊണ്ടിരിക്കുക.ഇതിലേക്ക് 3ടേബിൾ സ്പൂൺ കറ്റാർവാഴ ചേർക്കുക. ക്യാരറ്റ് കളർ മാറി കറുത്ത നിറം ആവും വരെ എണ്ണ ചൂടാവേണ്ടതുണ്ട്.
ഓയിൽ റെഡി ആയ ശേഷം ഒരു ദിവസം അടച്ച് വെച്ചശേഷം അരിച്ചെടുത്ത് ഒന്നരമാസം ഉപയോഗിച്ചാൽ മുടി കിളിർത്ത് വരുന്നത് കാണാം.