മുട്ട സ്റ്റോർ ചെയ്ത് വെക്കുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ ഇവയാണ്..!! ഇല്ലെങ്കിൽ ഉണ്ടാകുന്ന പാർശ്വഫലങ്ങൾ ഇവയാണ്..!

വളരെ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുള്ള ഒരു ഭക്ഷണമാണ് മുട്ട എന്നത്. കൊച്ചു കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ ഒരുപോലെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നുകൂടിയാണിത്. എന്നാൽ മുട്ട വാങ്ങി സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. അത് പല ആളുകൾക്കും അറിയില്ല. ഇതിൻറെ വിശദവിവരങ്ങൾ ഇവിടെ ചർച്ച ചെയ്യാം. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പലപ്പോഴും മുട്ട ഉപയോഗിക്കുന്നതുകൊണ്ട് പല പാർശ്വഫലങ്ങളും ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. മാക്സിമം ഒരാഴ്ച ഉപയോഗിക്കാൻ പാകത്തിനുള്ള മുട്ടകൾ വാങ്ങുന്നതാണ് ഏറ്റവും നല്ലത്.

കാരണം മുട്ട വാങ്ങുന്ന സമയത്ത് തന്നെ പലതരത്തിലുള്ള ബാക്ടീരിയകളും ഇതിൽ ഉണ്ടായിരിക്കും. ഇത് നമ്മുടെ അന്തരീക്ഷ ഊഷ്മാവിൽ വളരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഒരാഴ്ചയിലധികം റൂം ടെമ്പറേച്ചറിൽ മുട്ട സൂക്ഷിക്കുന്നത് നല്ലതല്ല. ഇത് കൂടുതൽ ദിവസങ്ങളിലേക്ക് സൂക്ഷിക്കണമെന്ന് ഉണ്ടെങ്കിൽ വെളിച്ചെണ്ണയോ അല്ലെങ്കിൽ വാസിലിനോ മുട്ടയുടെ തോടിനു മുകളിൽ ചെറുതായി പുരട്ടി കൊടുക്കുന്നത് നല്ലതാണ്. ഇങ്ങനെ ഒരു ആവരണം വരുന്നതോടുകൂടി ബാക്ടീരിയകൾ പെരുകാതിരിക്കാൻ സഹായിക്കുന്നു. ചില ആളുകൾ ഫ്രിഡ്ജിൽവച്ച് മുട്ട സൂക്ഷിക്കാറുണ്ട്.

ഇവർ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് പൊട്ടിച്ച മുട്ട ഒരിക്കലും ഫ്രിഡ്ജിൽ വെക്കാൻ പാടില്ല എന്നുള്ള കാര്യം. പല ആളുകളും ചെറിയ പൊട്ടലും മറ്റും വന്ന മുട്ടകൾ ഫ്രിഡ്ജിൽവച്ച് സൂക്ഷിക്കാറുണ്ട്. എന്നാൽ ഇത് പരമാവധി ഒരു മണിക്കൂറിനുള്ളിൽ തന്നെ പാചകം ചെയ്ത് കഴിക്കാനായി ശ്രദ്ധിക്കുക. കൂടുതൽ സമയത്തേക്ക് സ്റ്റോർ ചെയ്തു വയ്ക്കാനായി പാടുള്ളതല്ല. ഇത് മാത്രമല്ല മുട്ട സൂക്ഷിക്കുമ്പോൾ ഫ്രിഡ്ജിന്റെ ഡോറിൽ ഉള്ള കണ്ടെയ്നറിൽ സൂക്ഷിക്കുന്നതിനെക്കാളും ഒരു ടൈറ്റ് കണ്ടെയ്നറിൽ അടച്ച് ഫ്രിഡ്ജിന്റെ ഉള്ളിൽ വെച്ച് സൂക്ഷിക്കുന്നതാണ് ഏറെ ഉചിതം. ഇത്തരത്തിലുള്ള പല കാര്യങ്ങളും മുട്ട ഉപയോഗിക്കുമ്പോഴും, സ്റ്റോർ ചെയ്തു വെക്കുമ്പോഴും സൂക്ഷിക്കേണ്ടതായിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനായി വീഡിയോ കാണാം.

Similar Posts