മുതിർന്ന പൗരന്മാർക്ക് പല്ല് മാറ്റി വെക്കാൻ 5000 രൂപ സർക്കാർ ധന സഹായം. കൂടുതൽ വിവരങ്ങൾ അറിയാം

നമ്മുടെ സംസ്ഥാനത്തെ കണക്ക് എടുത്തു നോക്കിയാൽ 60 വയസ്സിനു മുകളിൽ പ്രായം ആയവർ ഒരുപാട് ഉണ്ട്. ശാരീരികമായും മാനസീകമായും ഒരുപാട് പ്രശ്നങ്ങൾ ഈ പ്രായത്തിൽ ഇവർ അനുഭവിക്കുന്നുണ്ടാകും. കാരണം ചെറുപ്പത്തിൽ ഉണ്ടായിരുന്ന ആവേശവും ചുറു ചുറുക്കും കുറഞ്ഞു കൊണ്ടിരിക്കുന്ന പ്രായം ആണിത്. ചുരുക്കം ചിലർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല. സഹായത്തിനു വീട്ടുകാരും ഉണ്ടാകും. എന്നാൽ മറ്റു ചിലരുടെ കാര്യം അങ്ങിനെയല്ല. സഹായത്തിനു ആളില്ലാതെ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരും.

പോഷണം ഇല്ലാത്ത ഭക്ഷണങ്ങൾ ഇവരെ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. കൂടാതെ പല്ലില്ലാത്തവർക്ക് ഭക്ഷണം ചവച്ചരച്ചു കഴിക്കാനും സാധിക്കില്ല. ഇത് പല അസുഖങ്ങൾക്കും കാരണമാക്കുന്നു. 30% പേരിലും ദന്തരോഗ്യ പ്രശ്നങ്ങളിൽ പല്ല് മാറ്റി വെക്കേണ്ടവർ ആണ്. സാമ്പത്തികമായ പിന്നോക്കാവസ്‌ഥ കാരണം ഇത്തരക്കാർക്ക് പല്ല് മാറ്റി വെക്കാൻ കഴിയാറില്ല.

ഇത്തരം സാഹചര്യത്തിൽ ആണ് മുതിർന്ന പൗരന്മാർക്ക് പല്ല് വെച്ച് കൊടുക്കുന്ന പദ്ധതിക്ക് തുടക്കം ആയത്. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർ, 60 വയസ്സ് കഴിഞ്ഞവർ,പല്ലുകൾ പൂർണ്ണമായി നഷ്ടപ്പെട്ടവർ, അല്ലെങ്കിൽ ഭാഗികമായി നഷ്ടപ്പെട്ടു ബാക്കിയുള്ളവ കേടു സംഭവിച്ചവർ, കൃത്രിമ പല്ലുകൾ വെക്കണം എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചവർ എന്നിവർക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത്.

5000 രൂപ വരെയാണ് ഒരാൾക്ക് പല്ല് മാറ്റി വെക്കുന്നതിനു  ആനുകൂല്യം ആയി ലഭിക്കുന്നത്. എന്നാൽ ഭാഗികമായി പല്ല് മാറ്റി വെക്കുന്നതിനു ഈ പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കില്ല. അപേക്ഷിച്ചവരിൽ ഏറ്റവും പ്രായം കൂടിയ ആൾക്കാണ് മുൻഗണന ലഭിക്കുക.

Similar Posts