മുതിർന്ന പൗരന്മാർക്ക് 12500 രൂപ ധനസഹായം നൽകുന്ന പദ്ധതി..!! കൂടുതൽ വിവരങ്ങൾ അറിയാം..!!
സംസ്ഥാനത്തെ പൗരന്മാർക്കായി നിരവധി പദ്ധതികൾ ആണ് ഗവണ്മെന്റ് നടപ്പിലാക്കി വരുന്നത്. അത്തരത്തിൽ ഉള്ള ഒരു പദ്ധതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അൻപത് വയസ് മുതൽ 65 വയസ്സ് വരെ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് വേണ്ടിയാണ് ഈ ഒരു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഇതിലൂടെ സംരംഭങ്ങൾ തുടങ്ങാൻ അമ്പതിനായിരം രൂപവരെ ലഭ്യമാക്കുന്നതായിരിക്കും. ഈ തുകയ്ക്ക് 25% സബ്സിഡി ഉണ്ടായിരിക്കുന്നതാണ്. അതുകൊണ്ട് തന്നെ 12,500 രൂപ തിരിച്ചടയ്ക്കേണ്ടതില്ല. ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാകാൻ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണമെന്നുണ്ട്. മാത്രമല്ല അംഗത്വം കൃത്യമായി പുതുക്കുകയും വേണം.
ഈ പദ്ധതിയിൽ സ്ത്രീകൾക്കും, ഭിന്നശേഷിയുള്ളവർക്കും, ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്കും കൂടുതൽ പരിഗണന ലഭിക്കുന്നതാണ്. വിവിധങ്ങളായിട്ടുള്ള ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് ആണ് ഈ ഒരു ധനസഹായം ലഭ്യമാക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്മായി ബന്ധപ്പെടാവുന്നതാണ്. എല്ലാ ആളുകളും ഈ വിവരങ്ങൾ അറിഞ്ഞിരിക്കണം.