മുറ്റത്ത് കരിങ്കൽ വിരിക്കണോ? അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ

നമ്മുടെ വീടുകളിലെ മുറ്റങ്ങൾ എല്ലാം കരിങ്കൽ പതിക്കുന്നത് സർവ്വ സാധാരണമാണ്. ഇങ്ങനെ കരിങ്കല്ല് പതിക്കുമ്പോൾ ഏത് കരിങ്കല്ലുകൾ ആണ് നല്ലതെന്നും എങ്ങനെയാണ് അത് പതിക്കേണ്ടത് എന്നും നമുക്ക് നോക്കാം. ചെറിയ കല്ലുകൾ എല്ലാം നമ്മുടെ കേരളത്തിൽ ലഭ്യമാണ് പക്ഷേ വലിയ കല്ലുകൾ ഒക്കെ ആകുമ്പോൾ നമ്മൾ ബാംഗ്ലൂർ പോലെയുള്ള അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ് പതിവ്. ബാംഗ്ലൂരിൽ നിന്നും വരുന്ന കല്ലുകൾ തന്നെ പലതരം കല്ലുകൾ ലഭ്യമാണ്. ഇതിൽ ഏറ്റവും നല്ല കല്ല് എന്നു പറയുന്നത് കൃഷ്ണഗിരി കല്ലുകളാണ് ഈ കൃഷ്ണഗിരി കല്ലുകൾ നല്ല ഉറപ്പുള്ളവ ആയിരിക്കും. നമ്മുടെ നാടുകളിൽ അത്തരം കല്ലുകളുടെ ലഭ്യത വളരെ കുറവാണ് എന്നു തന്നെ പറയാം.

അതുപോലെ കല്ലുകൾ എല്ലാം പല തരത്തിലുള്ള കനത്തിൽ വരുന്നുണ്ട്. നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാം. ലോറികൾ പോലെയുള്ള വണ്ടികൾ പോകുന്ന സ്ഥലത്ത് പതിക്കാനുള്ള കല്ലുകളാണെങ്കിൽ ഒരു 50 mm നു മുകളിലുള്ള കല്ലുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അത് അല്ലെങ്കിൽ കല്ലുകൾ പെട്ടെന്ന് പൊട്ടിപ്പോകാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

ഇതിൽ കല്ലുകൾ തന്നെ പല വിധത്തിലുണ്ട്. ഉപരിതലത്തിൽ പരുപരുത്ത കല്ലുകളും അതുപോലെ ഉപരിതലം നിരപ്പാക്കിയ കല്ലുകളും അതല്ലെങ്കിൽ ഉപരിതലം പോളിഷ് ചെയ്തു ഗ്ലേസ്സ് ചെയ്തുള്ള കല്ലുകളും ലഭ്യമാണ്. കരിങ്കല്ലിനെ ഒരു ഉപരിതലം നിരപ്പാക്കി അതും മറുവശം പരിചിതമായ കല്ലുകളാണെങ്കിൽ നമ്മൾ കല്ലു പതിക്കുന്ന സമയത്ത് അത് ഉറച്ചിരിക്കുന്നു എന്നുള്ളത് അതിന്റെ ഏറ്റവും വലിയ മേന്മ തന്നെയാണ്. ഏറ്റവും പ്രകൃതിയോട് ഇണങ്ങി കൊണ്ട് തന്നെ ഈ കരിങ്കല്ലുകൾ പതിപ്പിക്കാൻ ശ്രമിക്കുന്നതാണ് നമ്മുടെ ഭാവിയിലേക്കും നല്ലത് അല്ലെങ്കിൽ മഴ പെയ്യുന്ന സമയത്ത് ഭൂമിയിലേക്ക് വെള്ളം ഇറങ്ങി ചെല്ലാൻ കഴിയാതെ വരും അതു അതു നമ്മുടെ ജലസ്രോതസ്സുകളെ കാര്യമായിത്തന്നെ ബാധിക്കും.

അതിനു വലിയൊരു ഉപായം എന്നു പറയുന്നത് നിങ്ങൾ കരിങ്കൽ പതിക്കുമ്പോൾ കഴിവതും മെറ്റലിൽ തന്നെ പതിക്കാൻ ശ്രദ്ധിക്കുക. അതുകൊണ്ടുള്ള ഗുണം എന്താണെന്നുവെച്ചാൽ മഴ പെയ്തു കഴിഞ്ഞാൽ വെള്ളം നേരെ ഭൂമിയിലേക്ക് തന്നെ വലിച്ചെടുക്കുന്നു. നിങ്ങൾ കരിങ്കൽ പതിക്കുന്ന നേരത്ത് രണ്ട് ഇഞ്ച് അല്ലെങ്കിൽ മൂന്ന് ഇഞ്ച് വീതിയിൽ കരിങ്കൽ പതിക്കാൻ ശ്രദ്ധിക്കുക. ഈ വീട്ടിൽ എല്ലാം നമ്മൾക്ക് പുല്ല് വച്ചുപിടിപ്പിക്കാവുന്നത് ആണു. പുല്ലു വെക്കാൻ നേരം മണ്ണിട്ട് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മണ്ണിൽ നമുക്ക് പുല്ലു വളരാനാവശ്യമായ വളങ്ങൾ കൂടി ഇട്ടു കൊടുക്കാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.

Similar Posts