മുൻഗണന റേഷൻ കാർഡുകൾക്ക് തിരിച്ചടി..!! ആനുകൂല്യങ്ങൾ തിരിച്ചു നൽകേണ്ടിവരും..!! പ്രധാനപ്പെട്ട അറിയിപ്പ്..!!

നമ്മുടെ രാജ്യത്ത് റേഷൻ വിതരണം നടത്തുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് റേഷൻ കാർഡുകൾ. റേഷൻ വിതരണത്തിനു പുറമേ മുൻഗണനാ വിഭാഗത്തിൽ പെടുന്ന റേഷൻ കാർഡുടമകൾക്ക് വിവിധങ്ങളായ ആനുകൂല്യങ്ങൾ സംസ്ഥാനസർക്കാർ ഒരുക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ചികിത്സാ ധനസഹായ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മുൻഗണന വിഭാഗത്തിൽ പെട്ട റേഷൻ കാർഡുടമകൾക്ക് ലഭിക്കുന്നുണ്ട്. എന്നാൽ നമ്മുടെ സംസ്ഥാനത്ത് ഒരുപാട് ആളുകൾ അനർഹമായി മുൻഗണന റേഷൻ കാർഡുകൾ അതായത്, മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾ കൈവശം വെച്ചിരിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.

ഇവർ മേൽപ്പറഞ്ഞ രീതിയിലുള്ള ചികിത്സാ ധനസഹായങ്ങൾ ഉൾപ്പെടെയുള്ള വിവിധങ്ങളായ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ട്. ഇത്തരം ആളുകൾക്ക് റേഷൻ കാർഡുകൾ സ്വമേധയാ സറണ്ടർ ചെയ്യുന്നതിന് അവസരം സംസ്ഥാന സർക്കാർ നിരവധി തവണ നൽകിയിട്ടുള്ളതാണ്. എന്നാൽ ഇത് വകവയ്ക്കാതെ ഇപ്പോഴും ആനുകൂല്യങ്ങൾ അനർഹമായി സ്വീകരിക്കുന്ന ആളുകൾക്കെതിരെ കർശന നിയമനടപടി ഇപ്പോൾ സ്വീകരിച്ചിരിക്കുകയാണ് സിവിൽ സപ്ലൈസ് വകുപ്പ്.

ഇത്തരത്തിൽ 27 മഞ്ഞ റേഷൻ കാർഡുകളും 80 പിങ്ക് റേഷൻ കാർഡുകളും സിവിൽ സപ്ലൈസ് പിടിച്ചെടുത്തിട്ടുണ്ട്. ഇങ്ങനെ പിടിച്ചെടുത്ത റേഷൻകാർഡ് ഉടമകളിൽ നിന്ന് ഇതുവരെ സ്വീകരിച്ച ആനുകൂല്യങ്ങളുടെ വിപണിവില ഇടാക്കുന്നതാണ്. അനർഹമായി സ്വീകരിക്കുന്ന റേഷൻ ആനുകൂല്യങ്ങൾ മറിച്ച് വിൽക്കുന്ന സംഘങ്ങളും നമ്മുടെ സംസ്ഥാനത്തുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് വേണ്ടിയാണ് ഇപ്പോൾ സിവിൽ സപ്ലൈസ് കോർപ്പറേഷൻ കർശന നടപടികൾ സ്വീകരിക്കുന്നത്. അതിനാൽ അനർഹമായ റേഷൻ കാർഡുകൾക്ക് കൈവശം വെച്ചിരിക്കുന്ന എല്ലാ ആളുകളും നിയമം നടപടികൾ നേരിടേണ്ടി വരും.

Similar Posts