മെറ്റൽ ബാരൽ ഓയിൽ ക്യാൻ ഉപയോഗിച്ച് അടിപൊളി കസേര ഉണ്ടാക്കാം

മെറ്റൽ ബാരൽ ഓയിൽ ക്യാൻ ഉപയോഗിച്ച് അടിപൊളി കസേര ഉണ്ടാക്കാം.

ലോക്ക് ഡൌൺ കാലമാണ് പാർക്കുകളിലും ബീച്ചുകളിലും സുഹൃത്തുക്കൾക്കും, കുടുംബംസമേതവും ഒത്തുകൂടുന്നതിനും നേരം പോകുന്നതിനും ഏറെ വിലക്കുള്ള കാലം. സാമൂഹിക അകലം ഇനിയുള്ള കാലങ്ങളിൽ തുടരേണ്ടി വരിക തന്നെ ചെയ്യും. അവരവരുടെ ഫാമിലികളിൽ വിനോദകരമായ, ഉപകാരപ്രദമായ കാര്യങ്ങളിൽ സമയം കണ്ടെത്തി മുന്നോട്ട് പോവുകയാണ് നമ്മൾ വേണ്ടത്.

വീടിനു പുറത്ത് കാറ്റുകൊണ്ട് അൽപ്പനേരം ഇരിക്കണം എന്നുള്ളവരും ക്രീയേറ്റീവ് ആയി എന്തെങ്കിലും ചെയ്യണം എന്നുള്ളവർക്കുമുള്ള ഒരു പോസ്റ്റാണ് ഇത്. എങ്ങനെ നമുക്ക് സ്വയം മനോഹരമായ ഒരു ഇരിപ്പിടം ഉണ്ടാക്കിയെടുക്കാം.

പുറത്ത് ചുരുങ്ങിയ സ്ഥലപരിമിതിയിൽ മനോഹരമായ ഒരു പൂന്തോട്ടമുണ്ട് പക്ഷെ മനോഹരമായ ഒന്ന് രണ്ട് കസേരകൾ കൂടി ഉണ്ടെങ്കിൽ പൊളിച്ചേനെ എന്ന് ചിന്തിക്കുന്നവർക്കുള്ളതാണ് ഈ എഴുത്ത്. ഉപയോഗ യോഗ്യമല്ലാത്ത മെറ്റൽ ഓയിൽ ബാരൽ ഉണ്ടെങ്കിൽ നമുക്ക് അസ്സലായി മനോഹരമായി ഒരു ഇരിപ്പിടം സെറ്റ് ചെയ്യാം.

ആദ്യം അധികം ഒടിവുകളില്ലാത്ത ഒരു ഓയിൽ ബാരൽ സംഘടിപ്പിക്കുക. അതിന്റെ മുകളിൽ നിന്ന് താഴേക്ക് നേർ പകുതിയായി സ്കയിലും പേനയും ഉപയോഗിച്ച് മാർക്ക് രേഖപ്പെടുത്തി കട്ട്‌ ചെയ്യുക.. ഏതാണ്ട് പകുതി ഭാഗത്ത്‌ സോഫ കുഷ്യനുകൾ സ്ഥാപിക്കുക. വളരെ മനോഹരമായി നിർമ്മിച്ചടുക്കാൻ പറ്റുന്ന ചെയറിന്റെ നിർമ്മാണം എങ്ങനെ ചെയ്യാം എന്ന് താഴെ വിഡിയോയിൽ കാണിച്ചിരിക്കുന്നു.

Similar Posts