മൊബൈൽ കമ്പനികൾ 5G സർവീസ് തുടങ്ങുന്നതിനു മുൻപായി ചാർജുകൾ വർധിപ്പിക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയൂ
രാജ്യത്ത് മൊബൈൽ ഫോൺ സർവീസ് നൽകുന്നത് മൂന്ന് കമ്പനികൾ ആയി ചുരുങ്ങുകയും പൊതുമേഖലാ സംരംഭങ്ങളായ ബിഎസ്എൻഎൽ അപ്രസക്തമാവുകയും ചെയ്തതോടെ മൊബൈൽ നിരക്കുകൾ കുത്തനെ കൂടുവാൻ തുടങ്ങിയിരിക്കുന്നു. നിലവിലുള്ള നിരക്കിന്റെ ഇരട്ടിയോളം ആണ് മൊബൈൽ കമ്പനികൾ 5 ജി സർവീസ് തുടങ്ങുന്നതിനു മുൻപായി കൂട്ടുവാൻ ഉദ്ദേശിക്കുന്നത്.
മൊബൈൽ പ്രീപെയ്ഡ് നിരക്ക് 20% മുതൽ 25 ശതമാനം വരെ ആണ് എയർടെൽ ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. എയർടെൽ വരിക്കാരിൽ നിന്നുള്ള ശരാശരി മാസവരുമാനം 153 രൂപയിൽ നിന്ന് 180 രൂപയിലേക്ക് വർദ്ധിക്കുവാൻ ഇത് വഴിതെളിക്കും. ക്രമേണ 200 രൂപയിലേക്കും പിന്നീട് 300 രൂപയിലേക്കും പ്രതിമാസ വരുമാനം വർധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
എയർടെലിനു 5 G സർവീസിലേക്ക് കടക്കുവാൻ ഇതുവഴിയുള്ള വരുമാന വർധന സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. റീചാർജ് നിരക്ക് കൂടിയ എയർടെലിനും പിറകെ വോഡഫോൺ ഐഡിയ എന്ന Vi കമ്പനിയും അടുത്ത മാസം തന്നെ നിരക്ക് കൂട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്. റിലയൻസ്, ജിയോ എന്നിവ നിരക്ക് കൂട്ടുന്നത് എന്നാണെന്ന് ഇനി അറിയാനുള്ളത്.
എയർടെല്ലിന്റെ പുതുക്കിയ നിരക്കുകൾ നവംബർ 2 മുതലാണ് പ്രാബല്യത്തിൽ വരിക. എയർടെൽ തങ്ങളുടെ നിരക്ക് വർധിപ്പിച്ചതോടെ 79 രൂപയ്ക്ക് ലഭിച്ചിരുന്ന അടിസ്ഥാന പ്ലാനിന് ഇനി 99 രൂപ നൽകേണ്ടിവരും. ഈ പ്ലാൻ ഒപ്പം ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും airtel വർദ്ധിപ്പിച്ചിട്ടുണ്ട്. നേരത്തെ 79 രൂപ വിലയുണ്ടായിരുന്ന പ്ലാനി നെ അപേക്ഷിച്ച് പുതിയ നിരക്കിൽ വരുന്ന 99 രൂപയുടെ പ്ലാനിൽ ടോക്ക്ടൈമും 200 എം ബി ഡാറ്റയും വർദ്ധിപ്പിച്ചിട്ടുണ്ട്.
28 ദിവസത്തെ വാലിഡിറ്റി ആണ് ഈ ബേസിക് പ്ലാനിൽ ഉള്ളത്. കുറഞ്ഞ നിരക്കിൽ ഒരു മാസം വാലിഡിറ്റി ആവശ്യമുള്ള ആളുകളാണ് ഈ പ്ലാൻ തെരഞ്ഞെടുക്കുന്നത്. പുതുക്കിയ നിരക്കുകൾ പ്രകാരം നേരത്തെ 149 രൂപ വിലയുണ്ടായിരുന്ന എയർടെൽ പ്ലാൻ ൻറെ വില ഇപ്പോൾ 179 രൂപയായി ഉയർന്നു. 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും നൽകുന്ന പ്ലാനാണിത്. ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്ക് ആയി 2 ജിബി ഡാറ്റ യാണ് ലഭിച്ചിരുന്നത്.
എയർടെൽ 219 രൂപ പ്ലാനിനും വില വർധിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനിനു 265 രൂപയാണ് നൽകേണ്ടി വരിക. 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിംഗ് ദിവസവും 100 എസ്എംഎസ് ദിവസവും 1 ജിബി ഡാറ്റ എന്നിവയാണ് ഈ പ്രോഗ്രാമിലൂടെ ലഭിക്കുന്നത്. airtel 249 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനിമുതൽ 299 രൂപ നൽകേണ്ടിവരും. ഈ പ്ലാനി ലൂടെ ഉപഭോക്താക്കൾക്ക് 28 ദിവസം വരെ വാലിഡിറ്റി യും അൺലിമിറ്റഡ് കോൾ ലഭിക്കും. പ്രതിദിനം 100 എസ്എംഎസുകൾ 1.5 ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. മൊത്തം 42 ജിബി ഡാറ്റയാണ്ഈ പ്ലാൻ നൽകുന്നത്.
airtel 298 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് 359 രൂപയാണ് വില വരുന്നത്. ദിവസവും 2 ജിബി ഡാറ്റ അൺലിമിറ്റഡ് കോളിംഗ് ദിവസം 100 എസ്എംഎസ് എന്നിവ നൽകുന്ന പ്ലാനും 28 ദിവസമാണ് വാലിഡിറ്റി. 399 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനിമുതൽ 479 രൂപയായിരിക്കും. ഈ പ്ലാനിലൂടെ 56 ദിവസത്തെ വാലിഡിറ്റി ഒന്നര ജിബി ഡാറ്റ അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങൾ 100 sms എന്നിവലഭിക്കും. 56 ദിവസം വാലിഡിറ്റി ഉള്ള 149 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് 449 രൂപ കൊടുക്കേണ്ടി വരും.
ഈ പ്ലാനിലൂടെ ദിവസവും 2ജിബി ഡാറ്റ അൺലിമിറ്റഡ് കോൾ 100 എസ്എംഎസ് എന്നിവയാണ് ലഭിക്കുന്നത്. 84 ദിവസം ലഭിക്കുന്ന പ്ലാനും നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. 379 രൂപയ്ക്ക് 84 ദിവസം വാലിഡിറ്റി നൽകിയിരുന്ന പ്ലാനിനു ഇനി 455 രൂപ നൽകേണ്ടിവരും. 598 രൂപ വിലയുണ്ടായിരുന്ന പ്ലാൻ 719 രൂപയാകും. 698 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനിമുതൽ 839 രൂപ കൊടുക്കേണ്ടി വരും. വാർഷിക പ്ലാൻ കളുടെയും വില വർധിപ്പിച്ചിട്ടുണ്ട്. 1498 രൂപയുണ്ടായിരുന്ന വാർഷിക പ്ലാനിന് ഇപ്പോൾ 1,799 രൂപയാണ് വർദ്ധിച്ചത്.