മൊബൈൽ ഫോൺ കേടായാൽ നഷ്ടപരിഹാരം നൽകണം, ഗാഡ്ജറ്റ് ഉപഭോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത
ഇന്ന് മൊബൈൽ ഫോൺ ഉപയോഗിക്കാത്തവർ ഇല്ല എന്നുതന്നെ പറയാം. അത്രയ്ക്ക് പ്രധാനമാണ് അവയ്ക്ക് നമ്മുടെ ജീവിതത്തിൽ ഉള്ളത്. ഇന്ന് ലോകത്ത് നടക്കുന്ന ഏതൊരു കാര്യവും നമ്മുടെ വിരൽത്തുമ്പിലെത്തും. കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ് ആയതുകൊണ്ട് ഫോണിന് നല്ല ഡിമാന്റാണ്. പലതരം സ്മാർട്ട്ഫോണുകൾ ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്. ഓൺലൈൻ വഴിയും വിവിധ ഓഫറുകളോടുകൂടി മൊബൈൽ ഫോൺ കിട്ടുന്നുണ്ട്.
ഓൺലൈൻ വഴി മൊബൈൽ ഫോൺ വാങ്ങിയ ഒരു കസ്റ്റമർ പറ്റിക്കപ്പെട്ട വാർത്തയാണ് ഇപ്പോൾ പറയുന്നത്. എറണാകുളം ചൊവ്വരം സ്വദേശിയും കളക്ടറേറ്റിൽ ജോലിചെയ്യുന്ന വിബി ഏലിയാസ് എന്നയാളാണ് ഈ തട്ടിപ്പിനിരയായത്. മൊബൈലിന് 11,998 രൂപയാണ് ആയത്. ഫോൺ ഉപയോഗിച്ച് കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ അതിന് ഓരോ കേട് വരാൻ തുടങ്ങി. ആവശ്യത്തിന് ഉപയോഗിക്കാനാകാതെ വളരെയധികം വിഷമിച്ചു.
മൊബൈൽ ഫോണിന്റെ കമ്പനിയിൽ വിളിച്ചു പറഞ്ഞപ്പോൾ അവർ സർവീസ് ചെയ്തു തരാമെന്ന് പറഞ്ഞു, സർവീസ് ചെയ്തു. ഗ്യാരണ്ടി കാലാവധി ആവുന്നതിനു മുൻപാണ് ഓരോ കേടുപാടുകൾ വന്നത്. ഫോൺ വാങ്ങി ഒന്നര വർഷത്തിനുള്ളിൽ ഒരുപാട് പ്രാവശ്യം സർവീസ് ചെയ്തു എന്നാണ് വിബി ഏലിയാസ് പറയുന്നത്. ഫോണിൻന്റെ കാര്യത്തിൽ എന്തെങ്കിലും ചെയ്തു തരണം എന്ന് പറഞ്ഞപ്പോഴൊക്കെ കമ്പനി ഓരോ ഒഴിവുകഴിവുകൾ പറഞ്ഞു. ഡബിൾ സിം ഉപയോഗിക്കാനായിരുന്നു ഇവർ ഫോൺ വാങ്ങിയത്. കുറച്ചുദിവസം കഴിഞ്ഞപ്പോൾ സിം എടുക്കാത്ത അവസ്ഥ വന്നു. അപ്പോൾ കമ്പനിയുടെ സംസാരിച്ചപ്പോൾ അവർ പറഞ്ഞത് ഡബിൾ സിം ഉപയോഗിക്കുന്നത് കൊണ്ടാണെന്നാണ്. അങ്ങനെ ഓരോന്ന് പറഞ്ഞു ഒഴിവാക്കിയപ്പോൾ അവർ കൺസ്യൂമർ കോർട്ടിനെ സമീപിച്ചു. പക്ഷേ കോടതി വിളിച്ചപ്പോഴൊന്നും കമ്പനി ഹാജരായില്ല.
ഗ്യാരന്റി കഴിയാത്തതുകൊണ്ട് മൊബൈൽ ഫോണിൻറെ നിർമാണതകരാർ ആയതിനാൽ കമ്പനി കസ്റ്റമർക്ക് നഷ്ടപരിഹാരം കൊടുക്കാൻ വിധിയായി. മൊബൈൽ ഫോണിന്റെ വിലയും 9 ശതമാനം പലിശയും 5000 രൂപ നഷ്ടപരിഹാരവും 3000 രൂപ കോടതി ചിലവും കമ്പനി ഒരു മാസത്തിനുള്ളിൽ തന്നെ കൊടുക്കാൻ നിർദ്ദേശിച്ചു. എറണാകുളം കൺസ്യൂമർ കോർട്ടിലെ അംഗങ്ങളായ ബി ബി ന്യൂ അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ശ്രീവിദ്യ ടി.എൻ എന്നിവരാണ് വിധിയെഴുതിയത്.