മൊബൈൽ സിം റീചാർജുകളിൽ ഭേദഗതി..!! ഉപഭോക്താക്കൾ ശ്രദ്ധിക്കുക..!! പ്രധാനപ്പെട്ട അറിയിപ്പ്..!!
നമ്മുടെ രാജ്യത്ത് വിവിധങ്ങളായ സെല്ലുലാർ നെറ്റ് വർക്കുകൾ ഉണ്ട്. ഇത്തരം നെറ്റ്‌വർക്ക് പ്രധാനം ചെയ്യുന്ന ടെലികോം കമ്പനികൾ അവരുടെ സേവനം ഉപയോഗിക്കാൻ വേണ്ടി ഫീസ് ഈടാക്കുന്നുണ്ട്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് എന്നിങ്ങനെ നമുക്ക് റീചാർജ് ചെയ്യാവുന്നതാണ്. എന്നാൽ ഇത്രയും കാലം ജനങ്ങളെ പറ്റിച്ചു കൊണ്ട് ജനങ്ങളിൽ നിന്നും കൂടുതൽ പണം പിഴിഞ്ഞ് എടുക്കാൻ വേണ്ട തന്ത്രമായിരുന്നു മൊബൈൽ നെറ്റ്‌വർക്ക് ദാതാക്കൾ നടത്തിയിരുന്നത്. അതായത് എല്ലാതരത്തിലുമുള്ള റീചാർജ് പ്ലാനുകളിലും പ്രതിമാസം 28 ദിവസം ആയാണ് കണക്കാക്കിയിരുന്നത്.
ഇങ്ങനെ കണക്കിലെടുക്കുമ്പോൾ ഒരു വർഷം 12 മാസത്തിനു പകരം 13 മാസം റീചാർജ് ചെയ്യേണ്ടതായി വരും. നിലവിലെ റീചാർജിങ് നിരക്കുകൾ കണക്കിലെടുത്താൽ മുൻപത്തേതിൽ നിന്നും വളരെ ഉയർന്നാണ് നിൽക്കുന്നത്. ഈ സാഹചര്യത്തിൽ ഒരു മാസം അധികം റീചാർജ് ചെയ്യുന്ന തുക വളരെ വലുതാണ്. ഇക്കാര്യത്തിൽ ജനങ്ങളുടെ നിരന്തരമായ പരാതികളെ കണക്കിലെടുത്തുകൊണ്ട് രാജ്യത്തെ ടെലികോം മന്ത്രാലയം 28 ദിവസത്തെ റീചാർജിങ് കാലാവധി അവസാനിപ്പിച്ചു.
പകരം 30 ദിവസത്തെ പ്ലാനുകൾ അവതരിപ്പിക്കുന്നതിന് ടെലികോം കമ്പനികൾക്ക് നിർദേശം നൽകുകയും ചെയ്തു. ഇതുവഴി ജനങ്ങൾക്ക് പ്രതിമാസം റീചാർജ് നടത്താൻ സാധിക്കും. ജനങ്ങളിൽനിന്ന് അധികമായി പണം ഈടാക്കുന്നതിനുള്ള ടെലികോം കമ്പനികളുടെ തന്ത്രത്തിന് ആണ് ഇപ്പോൾ വിലക്ക് വീണിരിക്കുന്നത്. അതിനാൽ എല്ലാ ടെലികോം ഉപഭോക്താക്കളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.