മോട്ടോർ വാഹന വകുപ്പിന്റെ നടപടി തുടങ്ങി..!! വാഹനങ്ങൾ പിടിച്ചെടുക്കുന്നു..!! ഇവർക്ക് കനത്ത പിഴ ലഭിക്കും..!! പ്രധാന അറിയിപ്പ്..!!

നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ വളരെയധികം ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരു വകുപ്പാണ് മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഇപ്പോൾ പരിശോധനകൾ കർശനമാക്കി കൊണ്ടിരിക്കുകയാണ്. നമ്മുടെ സംസ്ഥാനത്ത് റോഡുകളിൽ അപകടകരമായ രീതിയിൽ ചെറുപ്പക്കാരുടെ റേസിംഗ് സ്റ്റണ്ടിങ് എന്നിവ നടക്കുന്നുണ്ട്. ഇത് മറ്റുള്ള വഴിയാത്രക്കാർക്ക് അപകടം വിളിച്ചു വരുത്തുന്നതാണ്.

സമാനമായ രീതിയിൽ അപകടങ്ങൾ നിരവധി നമ്മുടെ നാട്ടിൽ ഇപ്പോൾ സംഭവിക്കുന്നുണ്ട്. ഇത് തടയുന്നതിനുവേണ്ടി ‘ഓപ്പറേഷൻ റേസ്’ എന്ന പേരിൽ മോട്ടോർവാഹനവകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന എല്ലാ ആളുകൾക്കെതിരെയും കർശനമായ നിയമനടപടികൾ ആണ് സ്വീകരിക്കുന്നത്. അതുപോലെതന്നെ ‘ഓപ്പറേഷൻ ആൾട്ടറേഷൻ ‘ എന്ന പേരിൽ വാഹനങ്ങളിൽ മോഡിഫിക്കേഷൻ വഴി നടത്തുന്ന നിയമലംഘനങ്ങൾക്ക് എതിരെയും കനത്ത പിഴ ഈടാക്കുന്നുണ്ട്. ഇത്തരം പരിശോധനകളിൽ നിരവധിയായ വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ചുകൊണ്ട് നിരവധി വാഹനങ്ങൾ നിരത്തിൽ ഓടുന്നുണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഇത്തരം ആളുകളെ പിടികൂടുന്നതിന് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനകൾ സഹായിക്കുന്നുണ്ട്. ഖജനാവിൽ പണം ഇല്ലാത്തതിനാൽ ജനങ്ങളിൽനിന്ന് പരമാവധി പണം തട്ടി എടുക്കുന്നതിന് മോട്ടോർ വാഹന വകുപ്പിന്റെ കർശനമായ പരിശോധനകളാണ് ഇപ്പോൾ സംസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത് എന്നുള്ള ആക്ഷേപം ജനങ്ങൾക്കിടയിൽ ഉണ്ട്. നിയമലംഘനങ്ങൾ തെറ്റ് തന്നെയാണ്. ഇത് തടയുക തന്നെ വേണം. എങ്കിലും സാധാരണ ജനങ്ങൾക്കെതിരെയുള്ള നടപടികൾ ആയാണ് ഇത് കണക്കാക്കുന്നത്.

Similar Posts