മോഹിപ്പിക്കുന്ന വിലക്കുറവിലാണ് ഇക്കുറി മഹീന്ദ്ര ആൻഡ് മാഹീന്ദ്ര ലിമിറ്റഡ് എക്സ് യു വി 700വിപണിയിലേക്ക് എത്തിച്ചിരിക്കുന്നത്. എക്സ്യുവി, സെവന്‍ ഡബിള്‍ ‘ഒ’ എന്ന നാമധേയത്തിൽ ആണ് വാഹനങ്ങൾ അറിയപ്പെടുക. എഴുപത്തിയഞ്ചാം സ്വാതന്ത്യദിനാഘോഷവേളയിലാണ് ഈ സന്തോഷ വർത്ത മാഹീന്ദ്ര പുറത്ത് വിട്ടത്.
ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. തികഞ്ഞ യാത്രസുഖം പ്രദാനം ചെയ്യുന്ന എക്സ് യു വി മനോഹരമായ ഇന്റീരിയർ കൊണ്ട് ശ്രദ്ധിക്കപ്പെടും. ലോകോത്തര നിലവാരത്തിലുള്ള സുരക്ഷാ മുൻകരുതലുകൾ ആണ് ഈ വാഹനത്തിൽ നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്.ഡീസൽ, ഗാസോലിൻ, മാനുവൽ, ഓട്ടോമാറ്റിക് വാരിയന്റുകളിൽ എക്സ് യു വി ലഭ്യമാണ്. 5,7സീറ്റുകളാണ് ഈ വണ്ടിയുടെ മറ്റൊരു ഓപ്ഷൻ.
അഞ്ചു സീറ്റ് മാനുവൽ വണ്ടി എംഎക്സ് ഗാസോലിനു 11.99 ലക്ഷം രൂപയാണ് വില.എ എക്സ് ഡീസലിന് 12.49 ലക്ഷം അഡ്രനോ എക്സ് എ എക്സ്3 ഗാസോലിന് 13.99 ലക്ഷം,അഡ്രെനോഎക്സ് എഎക്സ്5 ഗാസോലിന് 14.99 ലക്ഷം എന്നിങ്ങനെയാണ് എക്സ് ഷോറൂം വില. മറ്റു വേരിയന്‍റുകളുടെ വില ഉടന്‍ പ്രഖ്യാപിക്കുമെന്ന് മാനേജ്മെന്റ് അംഗങ്ങൾ പറഞ്ഞു.
അസാധ്യമായ ഫീചേർസ് ഓടുകൂടിയ എക്സ് യു വി, 2026ഇൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന വണ്ടികളുടെ ഒരു സാമ്പിൾ മാത്രമാണ് എന്ന് മഹീന്ദ്ര ലിമിറ്റഡ് എംഡി ഡോ. അനീഷ് ഷാ പറഞ്ഞു.മഹേന്ദ്ര പുതിയൊരു യുഗതത്തിന് എക്സ് യു വി യിലൂടെ തുടക്കം കുറിക്കുകയാണെന്നും വാഹനനിർമാത്താക്കളെ തന്നെ ഈ കാർ മാറ്റി മറിക്കാൻ സാധ്യതയുണ്ടെന്നും, സാങ്കേതിക വിദ്യ ഡിസൈൻ, ഗുണമെന്മ എന്നിവയിൽ തങ്ങൾ പുതിയൊരു തലം സൃഷ്ടിച്ചിരിക്കുകയാണെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോ ആന്‍ഡ് ഫാം വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജുരിക്കര്‍ പറഞ്ഞു.