യമഹയുടെ പുതുപുത്തൻ സ്‌കൂട്ടർ രംഗത്ത്, എയിറോക്സ് 155ന് വില 1.29 ലക്ഷം
ഇരു ചക്ര വാഹനലോകത്ത് അനുദിനം പരീക്ഷണങ്ങൾ നടക്കുന്നതായാണ് പൊതുവെ അറിയാൻ കഴിയുന്നത്. ജാപ്പാനിസ് വാഹന നിർമ്മാതാക്കളായ യമഹ ഇതാ പുതിയൊരു സ്‌കൂട്ടറുമായി രംഗത്തെത്തിയിരിക്കുകയാണ്. ഈ പുതിയ സ്‌കൂട്ടറിന്റെ പേര് യമഹ എയ്റോക്സ് മാക്സി 155എന്നാണ്.ട്വിൻ-പോഡ് ഹെഡ്‌ലൈറ്റ്, സ്പ്ലിറ്റ്-സ്റ്റൈൽ ഫുട്ബോർഡ്, സ്റ്റെപ്പ്-അപ്പ് സീറ്റ്,24.5 ലിറ്റർ സീറ്റിനടിയിൽ സ്റ്റോറേജ്, ഫ്രണ്ട് പോക്കറ്റ്, ബോഡിക്ക് ഇണങ്ങുന്ന നിറമുള്ള അലോയ് വീലുകൾ ഇങ്ങനെ നിരവധി സവിശേതകളുമായാണ് എയ്റോക്സ് വിപണിയിലെത്തിയിരിക്കുന്നത്.14-ഇഞ്ച് അലോയ് വീലുകളും, 140 സെക്ഷൻ പിൻ ടയറും എയ്‌റോക്‌സ് 155ന് ഉണ്ട്.
എൽഇഡി ടെയിൽലൈറ്റ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ,എൽഇഡി പൊസിഷൻ ലാമ്പുകൾ,മൾട്ടിഫങ്ഷൻ കീ, ഓട്ടോമാറ്റിക് സ്റ്റാർട്ട് ആൻഡ് സ്റ്റോപ്പ് സിസ്റ്റം, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് ഫംഗ്ഷൻ, എബിഎസ് ഇതൊക്കെ എയിറോക്സ് ഫീച്ചറുകളിൽ പെടും.
155 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എൻജിൻ തന്നെയാണ് എയ്‌റോക്‌സിനും ഉള്ളത്. എങ്കിലും പവർ 4 ബിഎച്പി കുറവുണ്ട്.8,000 ആർപിഎമ്മിൽ 14.7 ബിഎച്ച്പി പവറും 6,500 ആർപിഎമ്മിൽ 13.9 എൻഎം ടോർക്കും നിർമ്മിക്കുന്ന എൻജിൻ സിവിടി ഗിയർബോക്‌സുമായാണ് സ്‌കൂട്ടറിന് നൽകിയിരിക്കുന്നത്.
1.29 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള എയിറോക്സ് റേസിംഗ് ബ്ലൂ, ഗ്രേ വെർമില്ലിയൻ നിറങ്ങളിൽ വാങ്ങാനാകും. കൂടാതെ, റെയ്സ് മത്സരങ്ങളിൽ മോട്ടോജിപി പങ്കെടുക്കുന്ന മോൺസ്റ്റർ എനർജി യമഹ ടീമിന്റെ സ്റ്റിക്കറുകൾ ഉള്ള മോട്ടോജിപി വിഭാഗത്തിലും എയ്‌റോക്‌സ് 155 ലഭിക്കും.ഈ എഡിഷന് 1000 രൂപ കൂടുതലാണ്.