യാതൊരു ഈടും, ജാമ്യവും ആവശ്യമില്ലാതെ 50000 രൂപ, സംസ്ഥാന സർക്കാരിന്റെ “നവജീവൻ പദ്ധതി”
നല്ല രീതിയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ തൊഴിൽ അത്യാവശ്യമാണ്. സ്വയം തൊഴിൽ കണ്ടെത്താൻ സാധിക്കാത്ത നിരവധി ആളുകളാണ് നമ്മുടെ നാട്ടിൽ ഉള്ളത്. ഇത്തരക്കാർക്ക് വേണ്ടി രൂപീകരിച്ചിരിക്കുന്ന പദ്ധതിയാണ് നവജീവൻ പദ്ധതി. യാതൊരു വിധ ഈടും, ജാമ്യവും ഇല്ലാതെ തന്നെ ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാം എന്നത് തന്നെയാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.
ഈ പദ്ധതി വഴി 50000 രൂപ വരെയാണ് ലഭിക്കുന്നത്. സബ്സീഡിയായി 25%ലഭിക്കുന്നതാണ്. അതായത് 12500 രൂപയാണ് സബ്സീഡിയായി ലഭിക്കുന്നത്. സ്വയം തൊഴിൽ സംരംഭം തുടങ്ങുന്നതിനു വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് നവജീവൻ പദ്ധതി. ഇതിൽ നിന്നും ലഭിക്കുന്ന തുകയുടെ 25% സബ്സീഡിയാണ്. അതായത് തിരിച്ചടക്കേണ്ട ആവശ്യം ഇല്ല. 50 വയസ്സിനും,65 വയസ്സിനും ഇടയിലുള്ള ആളുകൾക്കാണ് ഇതിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്. ഈ ഒരു പദ്ധതി നടപ്പിലാക്കുന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ്. അതുകൊണ്ട് തന്നെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവർക്കാണ് ഇതിൽ അംഗമാകാൻ മുൻഗണന.
ഒരു ലക്ഷത്തിനു മുകളിൽ വാർഷിക വരുമാനം ലഭിക്കുന്നവർക്ക് ഈ പദ്ധതിയിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എല്ലാ വർഷവും പുതുക്കി കൊണ്ടിരിക്കുന്ന ആളുകൾക്ക് ഇതിൽ മുൻഗണന യും ലഭിക്കുന്നുണ്ട്. ഭിന്നശേഷിക്കാരായ ആളുകൾക്കും, വിധവകൾക്കും മുൻഗണന ഉണ്ട്. 25% വരെ ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് മുൻഗണന ലഭിക്കുന്നുണ്ട്.
ചെറുകിട സംരംഭങ്ങൾ തുടങ്ങാനാണ് ഈ ഒരു പദ്ധതി ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത്. ഒരു വ്യക്തിക്കോ അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾക്കോ സംരംഭം തുടങ്ങാൻ സാധിക്കുന്ന പദ്ധതിയാണ് സംസ്ഥാന സർക്കാർ ആരംഭിക്കുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വെബ്സൈറ്റ് സന്ദർശിക്കുകയാണെങ്കിൽ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുന്നതാണ്. ഈ വെബ്സൈറ്റിൽ തന്നെയാണ് ഇതിലേക്കുള്ള അപേക്ഷ ഫോം ഉള്ളത്.