യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തി കൊണ്ട് കെ എസ് ആർ ടി സി സ്റ്റാന്റുകളിൽ ബെവ്കോ ഔട്ട്‌ലെറ്റുകൾ

യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തി കൊണ്ട് കെ എസ് ആർ ടി സി സ്റ്റാന്റുകളിൽ മദ്യക്കട തുറക്കും – ഗതാഗത വകുപ്പ് മന്ത്രി

യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത മദ്യശാലകൾ KSRTC സ്റ്റാൻഡുകളിൽ ഒഴിഞ്ഞുകിടക്കുന്ന റൂമുകളിൽ അനുവദിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. യാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കും വിധം ഒരു ഷോപ്പും അനുവദിക്കില്ല എന്നും, സ്റ്റാൻഡിൽ മദ്യഷോപ്പ് ഉണ്ടായെന്നുവച്ച് ജീവനക്കാർ മദ്യപിക്കണമെന്നില്ലെന്നും മന്ത്രി തിരുവനതപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഈയൊരു പദ്ധതി വഴി ഉയർന്ന വാടക നൽകുന്ന ബെവ്കോയുടെ വരുമാനം കെഎസ്ആർടിസി ലേക്ക് വഴിയൊരുക്കുമെന്നും വ്യക്തമാക്കി. വില്പനശാലകൾ മാത്രമായിരിക്കും ഇത്തരത്തിൽ കെഎസ്ആർടിസി ഡിപ്പോകളിൽ സൗകര്യം ഉണ്ടായിരിക്കുക.

സ്ത്രീയാത്രകാരുടെതുൾപ്പെടെ ഉള്ള എല്ലാ യാത്രക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നും, സ്റ്റാൻഡിൽ മദ്യഷോപ് തുറക്കുന്നത് യാത്രക്കാരുടെ സുരക്ഷ നോക്കി കൊണ്ട് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.  ടിക്കറ്റ് ഇതര വരുമാണത്തിനായി കെ എസ് ആർ ടി സി ലഭ്യമായ വഴികൾ തേടുമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts