യുവാക്കളുടെ ഹരമായിരുന്ന ജിപ്സി യുടെ പകരക്കാരൻ മാരുതി ജിമിനി ഉടൻ വരുന്നു
യുവാക്കളുടെ ഹരമായിരുന്ന ജിപ്സി യുടെ പകരക്കാരൻ ഉടൻ വരുന്നു, മാരുതി ജിമിനി. ഓഫ് റോഡിൽ യാത്ര ഇനി ജിമിനിക്കൊപ്പം.
ഇന്ത്യക്കാരുടെ ഒരു വികാരമാണ് മാരുതിയുടെ ജിപ്സി എന്ന വാഹനം. യുവാക്കൾക്ക് എന്നും ഹരമായിരുന്ന ഈ വാഹനത്തെ അധികം ആരും മറക്കാനിടയില്ല. ഇതിനെ മാരുതി വിപണിയിലെത്തിച്ചത് 1985ലാണ്. രൂപഭംഗിയിലുള്ള ആകർഷണം കൊണ്ടു ജിപ്സിക്ക് ഒരുപാട് ആവശ്യക്കാരും ഉണ്ടായിരുന്നു. ആയിരത്തി തൊള്ളായിരത്തി എഴുപതിൽ മാരുതി പുറത്തിറക്കിയ ജിമിനി എന്ന വാഹനത്തെ പിൻവലിച്ചു കൊണ്ടായിരുന്നു അന്ന് ജിപ്സിയെ അവതരിപ്പിച്ചത്. അന്ന് പുറത്തിറങ്ങിയ വാഹനത്തിന് ഇതുവരെയും രൂപ മാറ്റം വരുത്തിയിട്ടില്ല എന്നത് ഇതിൻറെ വലിയ പ്രത്യേകതയാണ്.
കുറച്ച് കാലങ്ങളായി ഈ വാഹനം വിപണിയിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഇപ്പോൾ ജിപ്സി ക്ക് പകരം മറ്റൊരു വാഹനത്തെ ആണ് മാരുതി വിപണിയിലെത്തിച്ചിരിക്കുന്നത്. 2020 ലെ ഓട്ടോ എക്സ്പോയിലാണ് ജിമിനിയെ മാരുതി പരിചയപ്പെടുത്തിയിരിക്കുന്നത്. പഴയ ജിപ്സിയോട് സാദൃശ്യം ജിമിനിയിലും കാണുന്നുണ്ട്. ഹെഡ്ലൈറ്റുകൾ വൃത്താകൃതിയിൽ തന്നെയാണ്. മുന്നിലെ ഗ്രില്ലുകൾ ഓഫ് റോഡ് വണ്ടികളുടെതിന് സമാനമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.
തികഞ്ഞ ഒരു ഓഫ് റോഡ് വാഹനം തന്നെയാണ് ജിമിനി. വാഹനത്തിൻറെ വശങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. പഴയ ജിപ്സിയുടെ വലുപ്പമാണ് ജിമിനിക്ക് ഉള്ളതെങ്കിലും ബാക്കി എല്ലാ ഘടകങ്ങളിലും പുതിയ തലമുറയിൽ ഉള്ളവരെ ആകർഷിക്കുന്ന പുതിയ ഡിസൈനാണ് ഇതിനുള്ളത്. 4 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഓഫ് റോഡിംഗ് ന് ഉതകുന്ന തരത്തിൽ പാർടൈം ഫോർവീൽ ഡ്രൈവ് ഈ വാഹനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഷോക്ക് അബ്സോർബും ഗ്രൗണ്ട് ക്ലിയറൻസും ഓഫ് റോഡിങ്ങിനെ കൂടുതൽ സഹായിക്കുന്ന തരത്തിലുള്ളതാണ്.