രണ്ടരലക്ഷം വിലക്കുറവ്, ടാറ്റ ടിഗോർ ഇവിക്ക് വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് സർക്കാർ

ടാറ്റ ടിഗോർ ഇലക്ട്രിക് വാഹനത്തിന് വമ്പിച്ച വിലക്കുറവ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്ര സർക്കാരിന്റെ നീതി നയമനുസരിച്ച് ആണ് ഈ ഓഫർ. ഇതുവഴി 2.30 ലക്ഷം കുറയും. രാജ്യത്ത് ഇതോടെ ഏറ്റവും കൂടുതൽ വിലക്കുറവിൽ ടിഗോർ ലഭിക്കുന്ന സംസ്ഥാനം മഹാരാഷ്ട്ര ആയി മാറും. ടിഗോറിന്റെ എല്ലാ വാരിയന്റുകൾക്കും ഇളവു ലഭിക്കും.ഇതിനോടകം മുംബൈയിൽ നിന്ന് മാത്രം 100 ബുക്കിംഗ് ആണ് വാഹനത്തിനുലഭിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ പുതിയ ഇ വി നയം കൊണ്ടു വന്നതുമുതൽ ടാറ്റാ നെക്സോൺ ഇ വിക്ക് നല്ല ഡിമാൻഡ് ഉണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇ വികളിൽ ഒന്നാണ് ടിഗോർ.

ഓഗസ്റ്റ് 31ന് ആയിരുന്നു സിപ്ട്രോൺ പവർ ട്രെയിൻ ഉപയോഗിച്ച് പുതിയ ടിഗോർ വിപണിയിൽ അവതരിപ്പിച്ചത്. 11. 9 9 ലക്ഷം രൂപ മുതൽ 12.9 9 ലക്ഷം രൂപവരെയാണ് ഇതിന്റെ വില. പുതിയ ടെക്നോളജി സിപ്ട്രോൺ പവർ ട്രെയിൻ ഉപയോഗിക്കുന്നത് എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. നെക്സോൺ ഇൽ ഉപയോഗിച്ചിരിക്കുന്ന സിപട്രോൺ പവർ ട്രെയിൻ തന്നെയാണ് ടിഗോറിലും ഉപയോഗിച്ചിരിക്കുന്നത്.

ബാറ്ററി പാക്കിനും ഇലക്ട്രിക് മോട്ടോറിനും എട്ട് വര്‍ഷം, 1,60,000 കിലോമീറ്റര്‍ വാറണ്ടിയും ഉറപ്പാക്കിയിട്ടുണ്ടെന്നാണ് ടാറ്റ മോട്ടോഴ്‌സ് പറയുന്നത്.  ഒരു തവണ ചാര്‍ജ് ചെയ്‍താല്‍ 306 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ടിഗോര്‍ ഇവിക്ക് സാധിക്കും. എ.ആര്‍.എ.ഐ. സാക്ഷ്യപ്പെടുത്തിയ റേഞ്ചാണ് 306 കിലോമീറ്റര്‍ എന്നത്. കൂടുതൽ വേഗത്തിലുള്ള ചാർജിങും കൂടുതൽ മൈലേജും ഉറപ്പാക്കിയാണ് ടിഗോർ ഇവി എത്തിയിരിക്കുന്നത്. 26 kWh ശേഷിയുള്ള ലിക്വിഡ് കൂള്‍ഡ്, ഐ.പി. 67 റേറ്റഡ് ഹൈ എനര്‍ജി ഡെന്‍സിറ്റി ബാറ്ററിയാണ് ടിഗോര്‍ ഇ.വിയിൽ ഒരുക്കിയിരിക്കുന്നത്.ഒപ്പം തന്നെ 74 ബി.എച്ച്.പി. പവറും 170 എന്‍.എം. ടോര്‍ക്ക് നൽകുന്ന ഇലക്ട്രിക് മോട്ടോറും ടിഗോര്‍ ഇ.വിയില്‍ സജ്ജമാക്കിയിട്ടുണ്ട്. സേഫ്റ്റി ഉറപ്പ് ആണ് ടാറ്റ യുടെ ഏത് വാഹനത്തെ പോലെയും ടിഗോറിനെയും വ്യത്യസ്തമാക്കുന്നത്.ഗ്ലോബര്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് ടിഗോര്‍ നേടിയിട്ടുണ്ട്.മുതിര്‍ന്നവരുടെയും, കുട്ടികളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്ന ഫോര്‍ സ്റ്റാര്‍ റേറ്റിങ് ഈ വാഹനത്തിന് ലഭിച്ചിട്ടുണ്ട്.

മാത്രമല്ല,പെട്രോള്‍ എന്‍ജിന്‍ ടിഗോറിനെക്കാള്‍ മികച്ച റിസള്‍ട്ടാണ് ഇലക്ട്രിക് മോഡലിനുള്ളത്.ഇത് തെളിയിക്കുന്നതായിരുന്നു ക്രാഷ് ടെസ്റ്റ് . കുട്ടികളുടെ സുരക്ഷയ്ക്ക് 37.24 മാര്‍ക്ക് നേടിയാണ് ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങിന് ടിഗോർ അര്‍ഹത നേടിയത്. മുതിര്‍ന്ന ആളുകളുടെ സുരക്ഷയില്‍ 12 പോയന്റ് ടിഗോര്‍ ഇ.വി. നേടിയപ്പോള്‍ റെഗുലര്‍ മോഡലില്‍ ഇത് 12.52 പോയന്റ് നേടി . ടിഗോര്‍ ഇ.വിയുടെ ബേസ് മോഡലാണ് ക്രാഷ് ടെസ്റ്റിനായി ഇറക്കിയിരുന്നത്. നെക്‌സോണ്‍, അള്‍ട്രോസ് തുടങ്ങിയ വാഹനങ്ങള്‍ ക്രാഷ് ടെസ്റ്റില്‍ നടത്തിയ ഗംഭീര വിജയത്തിന് പിന്നാലെയാണ് പുത്തന്‍ ടിഗോര്‍ ഇവി ഈ നേട്ടം കൈവരിച്ചത്. ആദ്യമായി ക്രാഷ് ടെസ്റ്റിന് വിധേയമാകുന്ന ഇലക്ട്രിക് വാഹനമാണ് ടിഗോര്‍ ഇവിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.വൈകാതെ കേരളത്തിലും ടിഗോർ ഇവി വമ്പൻ വിലക്കുറവിൽ നമുക്ക് പ്രതീക്ഷിക്കാം.

Similar Posts