രാജ്യത്ത് 5ജി സേവനം ആരംഭിക്കുന്നു..!! പ്രധാനപ്പെട്ട അറിയിപ്പ്..!!

നമ്മുടെ രാജ്യത്തെ ഒട്ടുമിക്ക ആളുകളും ഇപ്പോൾ ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ് ഇന്റർനെറ്റ് സൗകര്യം. സ്മാർട്ഫോണുകളുടെ വരവോടെ ആണ് ഇന്റർനെറ്റ് എല്ലാ ആളുകളും ഒരുപോലെ ഉപയോഗിക്കാൻ തുടങ്ങിയത്. ഇതിൽ തന്നെ ഇന്റർനെറ്റ് സേവനങ്ങളുടെ നിരക്ക് കുറഞ്ഞതിലും സ്മാർട്ട്ഫോണുകളുടെ പങ്ക് ഏറെയാണ്. നമ്മുടെ രാജ്യത്ത് നിലവിൽ 4ജി ഇന്റർനെറ്റ്‌ സേവനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വളരെ കാലം മുമ്പ് തന്നെ 5 ജി സേവനങ്ങൾ ഉടനെ രാജ്യത്ത് ലഭ്യമാക്കുമെന്ന് ടെലികോം കമ്പനികൾ അറിയിച്ചിരുന്നു. എന്നാൽ ഇതുമായി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇപ്പോൾ കേന്ദ്രസർക്കാർ അറിയിച്ചിരിക്കുകയാണ്. ഒക്ടോബർ ഒന്നുമുതൽ നമ്മുടെ രാജ്യത്തെ 5 ജി സേവനങ്ങൾ ലഭ്യമാക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ഇപ്പോൾ മാർക്കറ്റിൽ ലഭിക്കുന്ന സ്മാർട്ട് ഫോണുകളിൽ എല്ലാം 5 ജി സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫോണുകളിൽ 5 ജി വരെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതെന്ന് വരും എന്ന് ജനങ്ങൾക്ക് ആശങ്കയായിരുന്നു. ഈ ആശങ്കയ്ക്ക് സമാപ്തി നൽകികൊണ്ടാണ് കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നമ്മുടെ രാജ്യത്ത് പലയിടങ്ങളിലും ഇന്റർനെറ്റ് സ്പീഡ് സംബന്ധിച്ച് പല പരാതികളും ഉയരുന്നുണ്ട്. പലസ്ഥലങ്ങളിലും 4ജി സേവനങ്ങൾ പോലും മര്യാദയ്ക്ക് ലഭിക്കുന്നില്ല എന്ന പരാതി ഉണ്ട്. ഈ സാഹചര്യത്തിൽ 5 ജി സേവനങ്ങൾ ലഭ്യമാക്കുന്നു എന്നുള്ള വാർത്തയോട് ജനങ്ങൾ കാര്യമായി പ്രതികരിക്കുന്നില്ല. ആദ്യഘട്ടമെന്നോണം രാജ്യത്തെ 13 പ്രധാനപ്പെട്ട നഗരങ്ങളിലാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്. പിന്നീട് സാവധാനം മറ്റുനഗരങ്ങളിലേക്കും സേവനങ്ങൾ വ്യാപിപ്പിക്കുമെന്ന് വിവിധ ടെലികോം കമ്പനികൾ അറിയിച്ചിരിക്കുകയാണ്. ഇന്റർനെറ്റ് കൂടുതലായി ഉപയോഗിക്കുന്ന പുതിയ തലമുറയ്ക്ക് ഇത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Similar Posts