രാവിലെ വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നവർ ഇത് അറിയാതെ പോകരുത്..! നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഇവയാണ്..!!
മിക്ക ആളുകളും നാരങ്ങാവെള്ളം കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. നമ്മുടെ എല്ലാവരുടെയും വീട്ടിൽ വേനൽക്കാലമായാൽ നാരങ്ങാവെള്ളം ഉണ്ടാക്കുന്നത് പതിവാണ്. എന്നാൽ ചില ആളുകൾ തടി കുറയ്ക്കാനായി വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കാറുണ്ട്. പലപ്പോഴും ഇത് ദോഷകരമായിട്ടാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുക എന്ന കാര്യം പല ആളുകൾക്കും അറിയില്ല.
ഇതിന്റെ വിശദവിവരങ്ങൾ ഇവിടെ ചർച്ച ചെയ്യാം. നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ തന്നെ നമ്മുടെ വയറിനുള്ളിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉണ്ട്. ദീർഘ നേരത്തെ ഫാസ്റ്റിങ്ങിന് ശേഷമാണ് നമ്മൾ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് പ്രാതൽ കഴിക്കാറുള്ളത്. അതുകൊണ്ടുതന്നെ നമ്മുടെ വയറിലെ അസിഡിറ്റി ലെവൽ കൂടുതലായിരിക്കും. ഈ സമയത്ത് അസിസിക് മീഡിയം ആയ നാരങ്ങ വെള്ളം കുടിച്ചാൽ വയറിനുള്ളിലെ അസിസിറ്റി കൂടാൻ കാരണമാകുന്നു.
അതുകൊണ്ട് തന്നെ നെഞ്ചരിച്ചിൽ, പുളിച്ച് തികട്ടൽ എന്നിവയ്ക്ക് ഇത് വഴിവെച്ചേക്കാം. ഇതുകൂടാതെ പല ദഹന പ്രശ്നങ്ങൾക്കും ഇത് കാരണമായേക്കാം. അതുകൊണ്ടുതന്നെ രാവിലെ വെറും വയറ്റിൽ നാരങ്ങാനീര് കുടിക്കുന്ന ആളുകൾ പ്രത്യേകം ശ്രദ്ധിക്കുക. നാരങ്ങയുടെ അളവ് കുറച്ചും വെള്ളത്തിന്റെ അളവ് കൂട്ടിയും എടുക്കാനായി ശ്രദ്ധിക്കുക.