രൂപം ചെറുത്, സ്റ്റൈലിൽ വമ്പൻ, ഹുണ്ടായി കാസ്പർ തരംഗംമാകാൻ ഒരുങ്ങുന്നു

വലിപ്പത്തിൽ ചെറുപ്പമുള്ള എസ് യു വി കാസ്പർ വണ്ടികളുടെ ഫോട്ടോകൾ ഈ കഴിഞ്ഞ ദിവസമാണ് ഹുണ്ടായി പുറത്ത് വിട്ടത്. എഎക്സ് വൺ എന്ന കോഡിൽ രൂപകൽപ്പന ചെയ്ത മൈക്രോ സ്പോട് യൂട്ടിലിറ്റി വണ്ടിയാണ് കാസ്പർ. ദക്ഷിണ കൊറിയൻ നിർമ്മിതിയാണ് ഈ വാഹനം. വൈകാതെ ഇത് ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5 ലക്ഷം രൂപയ്ക്ക് താഴെയായിരിക്കും ഈ വാഹനത്തിന്റെ വില എന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിലെ ടാക്സ് നിരക്കുകളെ പരമാവധി കുറക്കാൻ ഉതകും വിധം ആണ് വണ്ടിയുടെ നിർമാണം. 3,595 എം എം ആണ് വണ്ടിയുടെ നീളം. വീതി 1595എം എം ആയിരിക്കും, ഉയരം 1,575 എം എം ആയിരിക്കുമെന്നും പറയുന്നു. സാൻഡ്രോ വണ്ടിയെക്കാൾ ചെറിയ എസ് യൂ വി ആവും കാസ്പർ. ഗാൻഡ് ഐ 10 നിയൊസി’ലെ 1.2 ലീറ്റർ, നാലു സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് എൻജിനാവും കസ്പറിനു കരുത്തേകുക. 83 ബി എച്ച് പി വരെ കരുത്തും 114 എൻ എം ടോർക്കുമാണ് ഈ എൻജിൻ ‘ഗ്രാൻഡ് ഐ 10 നിയൊസി’ൽ സൃഷ്ടിക്കുന്നത്. 

ഹുണ്ടായി ശ്രേണിയിലെ വെന്യു വിനും താഴെയാവും കാസ്പർ ഇടം പിടിക്കുക. കെ വൺ കോംപാക്ട് കാർ പ്ലാറ്റ്ഫോമിലാണ് കാർ നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ പ്രധാന ആകർഷണം എന്നുപറയുന്നത് ലുക്ക്‌ തന്നെയാണ്. ഡേ ടൈം റണ്ണിംഗ് ലാമ്പ്,വലീയ ഹെഡ് ലാമ്പ്, സൺ റൂഫ് സൗകര്യങ്ങൾ ഒക്കെ കാസ്പർ ആകർഷണീയത ആണ്.

ഇന്ത്യയിലെ അരങ്ങേറ്റത്തിന് മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മാണം തുടങ്ങിയിട്ടുണ്ട്.ഈ മാസത്തോടെ വണ്ടി വിപണിയിലെത്തും, ഈ വർഷം അല്ലെങ്കിൽ അടുത്ത വർഷത്തോടെ കാസ്പർ വൈദ്യുത വണ്ടികളും ഇറങ്ങിത്തുടങ്ങും. ബോർഗ്വർണർ ഇന്റഗ്രേറ്റഡ് ഡ്രൈവ് മോഡ്യുൾ ഐ ഡി എം സംവിധാനത്തോടെയാവും ഇലക്ട്രിക് വാഹനം എന്നനിലയിൽ കാസ്പറിന്റെ വരവ്.

Similar Posts