രൂപയുടെ മൂല്യം ഇടിഞ്ഞു..!! വീണ്ടും വിലക്കയറ്റം..!! പ്രധാനപെട്ട അറിയിപ്പ്..!!
നിലവിൽ നമ്മുടെ രാജ്യം വലിയൊരു വിലക്കയറ്റത്തെ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങൾ എല്ലാവരും വിലക്കയറ്റത്തിൽ ആശങ്കയിലാണ്. ആവശ്യ വസ്തുക്കൾക്ക് വില കയറുന്ന സാഹചര്യത്തിൽ വരുമാനം വർധിക്കുന്നില്ല എന്നതാണ് എല്ലാ ആളുകളും നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നം.
ഈ സാഹചര്യത്തിൽ സാധാരണക്കാരായ എല്ലാ ആളുകളും ജീവിതച്ചെലവുകൾ നടത്തുന്നതിനുവേണ്ടി പാടുപെടുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈ അവസ്ഥയിൽ ജനങ്ങൾക്ക് വീണ്ടും അമിത സാമ്പത്തിക ഭാരം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. അതായത്, രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞിരിക്കുകയാണ്. അമേരിക്കൻ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ന് 43 പൈസയാണ് ഇടിഞ്ഞിരിക്കുകയാണ്. നിലവിൽ ഡോളറിന്റെ മൂല്യം 81.52 രൂപ എത്തിയിരിക്കുകയാണ്. ചരിത്രത്തിൽ തന്നെ രൂപയുടെ മൂല്യത്തിൽ വന്ന ഏറ്റവും വലിയ തകർച്ചയായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്.
പണപ്പെരുപ്പത്തെ തുടർന്ന് വിപണിയിൽ വിലക്കയറ്റം നേരിടുന്ന സാഹചര്യത്തിലാണ് രൂപയുടെ മൂല്യം കുറഞ്ഞിരിക്കുന്നത്. ഇത് എണ്ണയുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില വീണ്ടും ഉയരാൻ കാരണമാകും. സാധാരണ ജനങ്ങൾക്ക് വൻ തിരിച്ചടി ആണ് ഇത് വഴി സംഭവിക്കുന്നത്. ഈ വാർത്ത ജനങ്ങളെല്ലാവരേയും ആശങ്കപ്പെടുത്തിയിരിക്കുകയാണ്. സാധാരണക്കാരായ ജനങ്ങൾക്ക് മുന്നോട്ടു ജീവിക്കാൻ ഈ വിലക്കയറ്റം വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. രൂപയുടെ മൂല്യം തിരിച്ചു കൊണ്ടുവരുന്നതിന് വേണ്ട നടപടികൾ പ്രസ്തുത അധികാരികൾ എത്രയും വേഗം ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം.