റഫ്രിജറേറ്റർ ദീർഘകാലം കേടു വരാതെ സൂക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഇന്ന് റഫ്രിജറേറ്റർ അഥവാ ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ വളരെ ചുരുക്കമാണ്. നമ്മുടെ അടുക്കളയിൽ വളരെ വലിയൊരു സ്ഥാനം നാം ഇതിന് കൊടുക്കുന്നുണ്ട്. എന്നാൽ അതിന്റെ ആയുസ്സ് എത്ര കാലം നമുക്ക് കിട്ടാറുണ്ട്? ഏറിവന്നാൽ ഒരു പത്ത് വർഷം. കൂടുതലും നമ്മുടെ അശ്രദ്ധ മൂലമാണ് ഇതിന് പല കംപ്ലൈന്റും . അത് എങ്ങനെ പരിഹരിക്കാം എന്നതിനെ കുറിച്ചാണ് നാം ഇവിടെ പറയുന്നത്.
റഫ്രിജറേറ്ററിൽ പലതരത്തിലുണ്ട് സിംഗിൾ ഡോറുകളും ഡബിൾ ഡോറുകളും അതിലുപരി ത്രിബിൾ ഡോറുകളും വാട്ടർ പ്യൂരിഫയർ അടക്കമുള്ളവയും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.വൈദ്യുതി ബില്ലിൽ കാര്യമായ മാറ്റം വരുത്താൻ കഴിവുള്ളവയാണ് ഇവ.സ്ഥിരമായി ഓൺ ആക്കി വയ്ക്കുകയാണെങ്കിൽ ദിവസം രണ്ടു മുതൽ നാലു യൂണിറ്റ് കരണ്ട് വരെ ഇതിന് ചെലവാകും.റഫ്രിജറേറ്ററുകൾ തിരഞ്ഞെടുക്കുമ്പോൾ നാം ആദ്യം ശ്രദ്ധിക്കേണ്ടത് അതിൻറെ പവർ എഫിഷ്യൻസി ആണ് . സ്റ്റാർ റേറ്റിങ്ങിൽ ആണ് ഇത് പൊതുവെ പറയുക.മിനിമം ത്രീസ്റ്റാർ എങ്കിലും വേണം. ഫൈവ് സ്റ്റാർ ആണ് മാക്സിമം വരുന്നത്.ഇന്ന് അതിലും കുറഞ്ഞ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇൻവേർട്ടർ ടൈപ്പ് റഫ്രിജറേറ്ററുകളും മാർക്കറ്റിൽ ലഭ്യമാണ്.
ഇൻബ്യുൽട്ട് സ്റ്റെബിലൈസർ മോഡൽ റഫ്രിജറേറ്റർ വരുന്നുണ്ടെങ്കിലും കൂടുതൽ നല്ലത് നമ്മൾ ഒരു സ്റ്റെബിലൈസർ സപ്പറേറ്റ് വാങ്ങി വയ്ക്കുന്നതാണ്.വൈദ്യുതിയിൽ വരുന്ന വ്യതിയാനം ഇതിനെ പെട്ടെന്ന് ബാധിക്കാറുണ്ട്.സാധാരണ റഫ്രിജറേറ്ററിന്റെ കംപ്രസ്സർ താഴെ ഭാഗത്താണ് ഉണ്ടാകാറ്. നാം അത് ഓൺ ആക്കുന്ന സമയം മുതൽ പ്രവർത്തിക്കാൻ തുടങ്ങുന്നു. സ്വാഭാവികമായും ഇത് ചൂടാക്കുകയും ഇതിൻറെ ചൂടുകാറ്റ് മുകളിലേക്ക് ഉയരുകയും ചെയ്യുന്നു.ഓഫ് ആക്കുന്ന സമയത്ത് മുകൾഭാഗത്തുള്ള ഫ്രീസർ മൈനസ് ഡിഗ്രി യിൽ നിന്നും പെട്ടെന്ന് സാധാരണ സ്ഥിതിയിലേക്ക് എത്തുന്നു. അതിനാൽ ഫ്രീസർ താഴ്ഭാഗത്ത് വരുന്ന മോഡലുകൾ വാങ്ങാൻ ശ്രദ്ധിക്കുക. ചുമരിനോട് ചേർത്ത് വെക്കാതെ കുറച്ച് അകലത്തിൽ വെച്ചാൽ പെട്ടെന്ന് ചൂടാകുന്നത് ഒഴിവാക്കാം.
കൂടുതലായും കണ്ടു വരുന്ന മറ്റൊരു പ്രശ്നമാണ് തുരുമ്പ് പിടിക്കുന്നത്. അതിന് ആഴ്ചയിൽ ഒരിക്കലെങ്കിലും പിന്നിലെ ബാസ്ക്കറ്റിൽ നിറയുന്ന വെള്ളം ഒഴിവാക്കുകയും ഇതിൻറെ ഉൾവശം വൃത്തിയായി തുടച്ചു വെക്കാം. സിംഗിൾ ഡോർ റഫ്രിജറേറ്ററിൽ കണ്ടു വരുന്ന മറ്റൊരു പ്രശ്നമാണ് ഫ്രീസറിൽ ഐസ് നിറയുന്നത്. അതും ഇതുപോലെ തന്നെ ആഴ്ചയിലൊരു ദിവസം ഓഫ് ചെയ്തു അതിൻറെ നോബ് തിരിച്ച് ക്ലീനിങ് മോഡിലേക്ക് മാറ്റി ഐസ് മുഴുവൻ അലിഞ്ഞ് താഴെയുള്ള ഡ്രോപ്പറിലേക്ക് വെള്ളം ഒഴുക്കി കളയാവുന്നതാണ്.
മറ്റൊരു പ്രധാന കാര്യം ഇത് ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയാണെങ്കിൽ ചെരിച്ചു പിടിക്കാതെ കൊണ്ടുപോവുക എന്നതാണ്. കംപ്രസറിൽ നിറച്ച് ഗ്യാസ് ലീക്ക് ആകാനും അതുവഴി തണുക്കാതെ വരാനും സാധ്യത കൂടുതലാണ്. ഓരോ തവണ തുറക്കുമ്പോഴും ആവശ്യം കഴിഞ്ഞാൽ കൃത്യമായി അടച്ചു എന്ന് ഉറപ്പുവരുത്തുക.