റിവോൾട്ട് പുത്തൻ സാങ്കേതിക വിദ്യയുമായി രംഗത്തേക്ക്, മൊബൈൽ വഴി സ്റ്റാർട്ട് ചെയ്യാനാവുന്ന സവിശേഷത

ഇന്ത്യൻ ഇലക്ട്രിക് വാഹനമായ റിവോൾട്ട് ഏറെനാളായി ചൂടുള്ള ചർച്ചാവിഷയമാണ്. ആവശ്യക്കാരുടെ തിരക്ക് കാരണം വളരെ പെട്ടെന്നുതന്നെ റിവോൾട് വിപണിയിൽ നിന്ന് ഔട്ട് ആയ ഒരു വാർത്തയാണ് നമ്മൾ അടുത്തിടെ അറിഞ്ഞത്. എന്നാൽ ആശങ്കകൾക്ക് പരിഹാരമായി റിമോട്ട് വഴി സ്റ്റാർട്ട് ചെയ്യാനാവുന്ന അത്യാധുനിക രീതിയിലുള്ള ബൈക്കുകൾ വീണ്ടും രംഗത്ത് ഇറക്കുകയാണ് റിവോൾട്ട്.

സ്മാർട്ട് ഫോൺ ഉപയോഗിച്ച് സ്റ്റാർട്ട് ചെയ്യാനാവുന്ന വാഹനം ആയാണ് പരിഷ്കരിച്ച്,റിവോൾട് എത്തുന്നത്. അങ്ങനെ നിരവധി സവിശേഷതകളോടും, നൂതന സാങ്കേതികവിദ്യകളുമായാണ് റിവോൾട് ഇത്തവണ മാർക്കറ്റിൽ എത്തുന്നത്. മുഴുവൻ ചാർജ് ചെയ്താൽ 150 കിലോമീറ്ററോളം സഞ്ചരിക്കാനാവും എന്നതാണ് ഈ ബൈക്കുകളുടെ പ്രത്യേകത.

ആർ വി 300 ആർ വി 400 ബൈക്കുകൾക്ക് 3.24 ലിഥിയം അയൺ ബാറ്ററി കളാണ് നൽകിയിരിക്കുന്നത്. പുതിയ പദ്ധതി അനുസരിച്ച് വില കുറച്ചതോടെ റിവോൾട്ട് ബൈക്കുകളുടെ ആവശ്യക്കാർ വർദ്ധിക്കുമെന്ന് തന്നെയാണ് വാർത്തകൾ. ആർവി 400 ബൈക്കുകൾക്ക് 90000 രൂപയാണ് വില, ഇത് ഡൽഹിയിലെ എക്സ്ഷോറൂം വിലയാണ്, എന്നാൽ അഹമ്മദാബാദിൽ 88000 രൂപയാണ് വില. മൂന്ന് മോഡലുകളിൽ ആയാണ് വാഹനം എത്തുന്നത്.

2019 ൽ ആണ് ആർ വി 300 ആർ വി 400 എന്നീ വാഹനങ്ങൾ റിവോൾട്ട് രംഗത്തിറക്കിയത്. എന്നാൽ ഇടക്കാലത്ത് നിർത്തലാക്കുക ആയിരുന്നു. കൂടുതൽ പ്രവർത്തനക്ഷമമായ ബൈക്കുകളാണ് റിവോൾട്ട് ഇനി രംഗത്തിറങ്ങുക. ഇത് ഉപഭോക്താക്കൾക്ക് ഏറെ ഗുണകരമാകും. വിലയുമായി താരതമ്യം ചെയ്യുമ്പോൾ മറ്റ് ബൈക്കുകളെക്കാൾ നല്ല വില കുറവാണ്. വിശദമായി അറിയാൻ ഈ വീഡിയോ കാണുക

Similar Posts