നമ്മളിൽ ഭൂരിഭാഗം പേരും കൺസെർവേറ്റിവ് ഇൻവെസ്റ്റേഴ്‌സ് അഥവാ യാഥാസ്ഥിതിക നിക്ഷേപകർ എന്ന വിഭാഗത്തിൽ പെടുന്നവരാണ്. അവരുടെ പ്രത്യേകത സാമ്പത്തിക കാര്യങ്ങളിലിൽ അവർ ഒട്ടും തന്നെ റിസ്ക് എടുക്കാത്തവരാണ് ഇവർ.ഇവർ ഓഹരി വിപണിയിൽ പണം നിക്ഷേപിക്കില്ല, ബിസിനെസ്സിൽ പണം മുടക്കില്ല.സ്വകാര്യ ചിട്ടികളിൽ ഇവർ ചേരില്ല. മോർ റിസ്ക്, മോർ പ്രോഫിറ്റ് എന്ന സങ്കൽപ്പത്തിൽ ഇവർ വിശ്വസിക്കുന്നില്ല. ഇത്തരക്കാർ ബാങ്ക് നിക്ഷേപങ്ങൾ, കെഎസ്എഫ്ഇ ചിട്ടികൾ, ട്രഷറി നിക്ഷേപങ്ങൾ എന്നിവയെ സ്നേഹിക്കുന്നവരാണിവർ.
ചിലവരുടെ കൈയ്യിൽ വലിയ സംഖ്യ ഉണ്ടായിരിക്കും അത് ലംസമായി എങ്ങനെ നിക്ഷേപിക്കും, ചില ആളുകളുടെ കൈയ്യിൽ അധികം പണമൊന്നും ഉണ്ടാകില്ല. മാസമാസത്തിൽ നീക്കി വെയ്ക്കുന്ന കുറച്ചു പണം മാത്രമേ ഉണ്ടാകൂ. അതെങ്ങനെ സുരക്ഷിതമായി നിക്ഷേപിക്കാം എന്നും നോക്കാം. നിങ്ങളുടെ കൈയ്യിൽ മോശമല്ലാത്തൊരു തുകയുണ്ടെങ്കിൽ അത് ഒന്നെങ്കിൽ ബാങ്ക് ഡെപ്പോസിറ്റ്, അല്ലെങ്കിൽ പോസ്റ്റോഫീസ് മന്ത്‌ലി ഇൻകം സ്‌കീം അതുമല്ലെങ്കിൽ ട്രഷറി ഫിക്സഡ് ഡെപ്പോസിറ്റ് ഇതിൽ ഏതെങ്കിലും ഒന്നിൽ നിക്ഷേപിക്കുക. എന്നിട്ട് ഓരോ മാസവും പലിശ എടുക്കത്തക്ക രീതിയിൽ ക്രമീകരിക്കുക. ഓരോ മാസവും ഈ പലിശ ഉപയോഗിച്ച് ചേരാൻ പറ്റിയ K S F E ചിട്ടി ഉണ്ടോന്നു അന്വേഷിക്കുക . നല്ലൊരു അവസരം വരുമ്പോ ആ ചിട്ടി ലാഭകരമായി ലേലം വിളിച്ചെടുക്കുക. ചിട്ടി വിളിച്ചുകിട്ടുന്ന തുക ഫിക്സഡ് ഡെപ്പോസിറ്റായി മാറ്റുക. അതിൽ നിന്ന് കിട്ടുന്ന മാസ പലിശ ഓരോ മാസവും പിൻവലിച്ചു ഒന്നെങ്കിൽ പോസ്റ്റോഫീസ് റിക്കറിങ് ഡെപ്പോസിറ്റ് ആയോ ബാങ്കുകളുടെ റിക്കറിങ് ഡെപ്പോസിറ്റ് ആയോ മാറ്റുക. ഇങ്ങനെ ചെയ്യുമ്പോ അടിസ്ഥാന നിക്ഷേപത്തിൽ നിന്നും പുനർ നിക്ഷേപത്തിൽ നിന്നുള്ള റിട്ടേൺ നമുക്ക് സമാഹരിക്കാൻ കഴിയും.
മൂന്നാമത്തെ വഴി നിങ്ങളുടെ കൈയ്യിൽ ഒരു വലിയ തുകയുണ്ട്. ഒരു ചെറിയ തുകയും നിങ്ങൾക്ക് മാറ്റി വെയ്ക്കാൻ സാധിക്കുന്നുണ്ട് എങ്കിൽ നിങ്ങളുടെ കൈയ്യിലുള്ള വലിയ തുക നിക്ഷേപിക്കുന്നതിനു വേണ്ടി k.s.f.e ബ്രാഞ്ചിൽ നിങ്ങള്ക്ക് യോജിക്കുന്ന മുടക്ക ചിട്ടികൾ ഉണ്ടോയെന്ന് നോക്കുക. അങ്ങനെ ഉണ്ടെങ്കിൽ നമ്മുടെ കൈയ്യിലുള്ള വലിയ തുക അതിൽ ഇൻവെസ്റ്റ് ചെയ്യുക. ഒരവസരം കിട്ടുമ്പോൾ ഈ ചിട്ടി ലേലം വിളിച്ചെടുക്കുക. കിട്ടുന്ന തുക ഫിക്സഡ് ഡെപ്പോസിറ്റായി മാറ്റുക. അതിൽ മാസം കിട്ടുന്ന പലിശ നേരത്തെ പറഞ്ഞ പോലെ പോസ്റ്റോഫീസ് റിക്കറിങ് ഡെപ്പോസിറ്റ് ആയോ ബാങ്കുകളുടെ റിക്കറിങ് ഡെപ്പോസിറ്റ് ആയോ മാറ്റുക.