റെനോൾട് ഡസ്റ്റർ പുത്തൻ പുതിയ രൂപത്തിൽ, പ്രതീക്ഷയ്ക്കപ്പുറമുള്ള ഫീച്ചേഴ്‌സ്

റെനോൾട്ട് വാഹനങ്ങൾ വാഹന പ്രേമികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ആഗോള വാഹനം കമ്പോളത്തിൽ ഏറ്റവും പ്രിയപ്പെട്ട വാഹന നിർമാണ കമ്പനികളിലൊന്നാണ് റെനോൾട്ട്. റെനോൾട്ടിന്റെ നിരവധി ബ്രാൻഡഡ് മോഡൽ വാഹനങ്ങളാണ് ഇപ്പോൾ ലോകത്താകമാനമുള്ള വിപണിയിൽ സജീവമായിരിക്കുന്നത്. സുഖകരമായ യാത്രയും, സുരക്ഷിതത്വവും റെനോൾട്ട് വാഹനങ്ങളുടെ പ്രത്യേകതകളിലൊന്നാണ്.

ഓരോ വാഹനങ്ങളുടെ നിർമ്മാണത്തിലും കമ്പനിയുടെ തനതായ മികവ് കാണാനാകും. ബോഡിയിലും ഇന്റീരിയറിലും ഒക്കെ പുതിയ അതിനൂതന മാറ്റങ്ങൾ വന്നുകൊണ്ടേയിരിക്കും. റെനോൾട്ട് കമ്പനി വാഹനങ്ങൾ ജനമനസ്സുകളിൽ ഇനി പ്രത്യേകമായി ഇടം പിടിപ്പിക്കേണ്ട കാര്യമില്ല അത്രയ്ക്ക് കാര്യമായാണ് വാഹന പ്രേമികൾ ഈ വാഹനത്തെ ഉറ്റു നോക്കുന്നത്. റെനോൾട്ട്ന്റെ ഡസ്റ്റർ ഒരു ഒരു കൊമ്പൻ തന്നെയാണ്. എന്നാൽ ഈ വാഹനത്തിന്റെ പരിഷ്കരിച്ച പതിപ്പിന്റെ ട്രെയിലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

പുതിയ മോഡൽ വാഹനം 2025 ഓടെ വിപണിയിൽ സജീവമാകും. വലിപ്പം കുറഞ്ഞ എസ്‌യുവി ശ്രേണിയിലെ രാജാക്കന്മാരിൽ ഒരാളാണ് റെനോൾട്ട് ഡസ്റ്റർ. Decia Bigster ഇതാവും പുത്തൻ നാമകരണം. 4.6 മീറ്ററോളം നീളമാണ് പുതിയ ഡസ്റ്ററിനുള്ളത്. പ്രാരംഭത്തിൽ പെട്രോൾ എൻജിനും, ശേഷം ഹൈബ്രിഡ് ഡ്യൂവൽ ഫ്യുവൽ എൻജിനിലും ആവും വാഹനം പുറത്തിറങ്ങുക.

2025ഓടെ ആഗോളവിപണിയിൽ ലോഞ്ചിംഗ് ആരംഭിക്കുമെന്ന് റെനോൾട്ട് അറിയിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യൻ വിപണിയിൽ ഇത് എപ്പോൾ എത്തുമെന്ന് കാര്യം കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Similar Posts