റേഷൻകാർഡ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത..!! 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ധനസഹായം..!! വിശദമായി അറിയൂ..!!
സാധാരണക്കാരായ ജനങ്ങൾക്ക് അവരുടെ ക്ഷേമത്തിനുവേണ്ടി യോഗ്യതകൾ അനുസരിച്ച് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിന് നിലനിൽക്കുന്ന സംവിധാനമാണ് റേഷൻകാർഡ്. എന്നാൽ ഈ റേഷൻകാർഡ്, ധാന്യങ്ങൾ വാങ്ങുക എന്നതിനു വേണ്ടി മാത്രം അല്ലാതെ മറ്റു പല കാര്യങ്ങൾക്കും ഉപയോഗിക്കാം. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഇവിടെ പങ്കുവയ്ക്കുന്നത്. അതായത് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ പരിരക്ഷ ലഭിക്കുന്നതിന് ഈ റേഷൻ കാർഡുകൾ അവസരം നൽകുന്നുണ്ട്.
ഇത്തരത്തിൽ റേഷൻ കാർഡ് അടിസ്ഥാനത്തിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിന് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പദ്ധതി. ഈ പദ്ധതി അനുസരിച്ച് ഏകദേശം 40 ശതമാനം റേഷൻ കാർഡ് ഉടമകൾക്ക് ആണ് പദ്ധതിയുടെ ആനുകൂല്യമായ 5 ലക്ഷം രൂപയുടെ ചികിത്സാ ധനസഹായ ഇൻഷുറൻസ് ലഭിക്കുക. ഈ പദ്ധതിയുടെ പേരും സുതാര്യതയും ഇപ്പോൾ കേന്ദ്രസർക്കാർ വ്യത്യാസപ്പെടുത്തിയിട്ടുണ്ട്.
കാരണം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പലതരത്തിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ നിലവിലുണ്ട്. ഇക്കാരണത്താൽ ആളുകൾക്ക് ആശയകുഴപ്പം വരാതിരിക്കുന്നതിന് വേണ്ടി എല്ലാ തലത്തിലുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും ഒരു കുടകീഴിൽ കൊണ്ടുവരാനാണ് ആയുഷ്മാൻ ഭാരത് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഏകീകൃതമായ ഒരു കാർഡ് കേന്ദ്രസർക്കാർ ഒരുക്കുന്നുണ്ട്. ആയുഷ്മാൻ കാർഡ് എന്നാണ് ഇനി മുതൽ ഇത് അറിയപ്പെടുക. കൂടാതെ പദ്ധതിയുടെ ലോഗോയിലും മാറ്റം വരുത്തിയിട്ടുണ്ട്.
ഈ പദ്ധതി വഴി 5 ലക്ഷം രൂപയുടെ ചികിത്സ പരിരക്ഷ നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. റേഷൻ കാർഡിൽ PMJAY, KASP, RSBY, chisplus എന്നിങ്ങനെയുള്ള സീലുകൾ ഉള്ളവർക്ക് ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. റേഷൻ കാർഡിൽ സീലുകൾ ഇല്ലെങ്കിലും അടുത്തുള്ള താലൂക്ക് ആശുപത്രികളിൽ ചെന്ന് ഇതിനായി അനുവദിച്ചിരിക്കുന്ന കാസ്പ് ഡെസ്കിൽ പരിശോധിക്കേണ്ടതാണ്. എല്ലാവരും ഈ പദ്ധതിയുടെ ആനുകൂല്യം സ്വീകരിക്കാൻ ശ്രദ്ധിക്കുക