റേഷൻ അരി ഉപയോഗിച്ച് മിക്സിയിൽ അരച്ച് നല്ല പഞ്ഞി പോലെയുള്ള ഇഡ്ഡലി ഉണ്ടാക്കാം

റേഷൻ അരി ഉപയോഗിച്ച് മിക്സിയിൽ അരച്ച് നല്ല പഞ്ഞി പോലെയുള്ള ഇഡ്ഡലി ഉണ്ടാക്കാം. റേഷനരി മാത്രമല്ല നമ്മളു ചോറുവയ്ക്കാൻ ഉപയോഗിക്കുന്ന അരിയും എടുക്കാവുന്നതാണ്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഉണ്ടാക്കുന്ന നോക്കാം.

രണ്ടുകപ്പ് റേഷൻ അരി നല്ലപോലെ അഞ്ചാറ് പ്രാവശ്യം കഴുകി ഒരു എട്ടു മണിക്കൂറെങ്കിലും കുതിരാൻ വയ്ക്കുക. അതിന്റെ കൂടെ തന്നെ രണ്ട് കപ്പ് അരിക്ക് അരക്കപ്പ് ഉഴുന്ന് എന്ന രീതിയിൽ എടുത്ത് അതിലേക്ക് ഒരു മുക്കാൽ ടീസ്പൂൺ ഉലുവ കൂട്ടിയിട്ട് നല്ലപോലെ കഴുകിയെടുക്കുക. ആവശ്യത്തിനു വെള്ളമൊഴിച്ച് ഈ ഉഴുന്നു കൂടെ അടച്ചു വെച്ച് കുതിരാൻ വയ്ക്കുക.

രണ്ടും രണ്ടു പാത്രത്തിലാണ് വെക്കേണ്ടത്. എട്ടു മണിക്കൂറിനു ശേഷം മിക്സിയുടെ ജാർ ലേക്ക് നമ്മൾ കുതിർത്തുവച്ച ഉഴുന്ന് ഇട്ടു കൊടുക്കുക. വെള്ളം പരമാവധി കുറച്ച് ഇട്ടു കൊടുക്കാൻ ശ്രദ്ധിക്കുക. ഒട്ടും തരിയില്ലാതെ നല്ല നൈസ് ആയി തന്നെ അരച്ചെടുക്കുക മിക്സി ചൂട് ആവുകയാണെങ്കിൽ നിർത്തി നിർത്തി അരക്കാൻ ശ്രദ്ധിക്കുക.

ഉഴുന്ന് അരച്ച് കഴിഞ്ഞാൽ ഇതൊരു പാത്രത്തിലേക്ക് മാറ്റുക. അതിനുശേഷം ഇതേ ജാറിൽ അരിയും കൂടി അരച്ചെടുക്കുക. കുറച്ചു കുറേശ്ശെയായി ഒട്ടുംതന്നെ തരിയില്ലാതെ അരച്ചെടുക്കാൻ ശ്രദ്ധിക്കുക. ഉഴുന്ന് എടുത്തു വച്ച പാത്രത്തിലേക്ക് ഈ മാവ് കൂടി ചേർത്തു കൊടുത്തു ആവശ്യത്തിന് ഉപ്പും ചേർത്ത് നമ്മുടെ കൈവെച്ച് നന്നായി മിക്സ് ചെയ്ത് എടുക്കുക.


ഈ പാത്രം അടച്ചുവെച്ച് 8 മുതൽ 12 മണിക്കൂർ വരെ മാവ് പൊങ്ങാൻ വേണ്ടി വയ്ക്കുക. ശേഷം ഇഡലി പാത്രം അടുപ്പത്തുവെച്ച് നിങ്ങൾക്ക് ഇഡ്ഢലി ഉണ്ടാക്കി എടുക്കാവുന്നതാണ്. നിങ്ങളെല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കണം തുടക്കക്കാർക്ക് പോലും ഇഡലി വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു റെസിപ്പി തന്നെയാണിത്.

Similar Posts