റേഷൻ കടകളിൽ ഗോതമ്പിനു പകരം ഇനി റാഗിയും കടലയും ലഭിക്കും.

നമ്മുടെ റേഷൻ കടകൾ ഇനിമുതൽ കൂടുതൽ ഹെൽത്തി ആയി മാറുന്നു.ഗോതമ്പിനു പകരം റാഗിയും പ്രോട്ടീൻ റിച്ചായ കാർബോളിക് കടലയും ഇനി കിട്ടിത്തുടങ്ങും.

ചോറും അരിയും കൊണ്ടുള്ള പലഹാരങ്ങൾ കഴിഞ്ഞാൽ മലയാളികൾക്ക് പ്രിയം ഗോതമ്പ് തന്നെയാണ്.കേരളത്തിന് വിഹിതമായി ലഭിച്ചുകൊണ്ടിരിക്കുന്ന 6450.74 മെട്രിക് ടൺ ഗോതമ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കി.ഇതിലൂടെ സംസ്ഥാനത്തു 57% വരുന്ന മുൻഗണനേതര വിഭാഗത്തിൽ പെട്ട റേഷൻ ഉപഭോക്താക്കൾക്ക് ഗോതമ്പ് ലഭിയ്ക്കാതായി.ഇതിന് പരിഹാരമായിട്ടാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിലും സംഘവും ഡൽഹിയിൽ എത്തിയത്.

ഗോതമ്പിനു പകരം റാഗി നൽകണമെന്ന് കേന്ദ്ര മന്ത്രി ഗോയലിനെ കണ്ട് മന്ത്രി ആവശ്യപ്പെട്ടു.കേരളത്തിന്റെ ആവശ്യത്തോട് അനുഭാവപൂർവ്വം പ്രതികരിച്ച മന്ത്രി 991 മെട്രിക് ടൺ റാഗി നൽകുമെന്ന് ഉറപ്പുനൽകി.തുടക്കമെന്ന നിലയിൽ സംസ്ഥാനത്തു  പഞ്ചായത്തിലെ ഒരു റേഷൻ കടയിലും ഇടുക്കി ,പാലക്കാട്,വയനാട് എന്നീ ജില്ലയിലെ മുഴുവൻ റേഷൻ കടകളിലൂടെയും റാഗി പൊടിച്ചു മാവാക്കി നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

കേരളത്തിൽ കൂടി വരുന്ന ജീവിത ശൈലി രോഗങ്ങളെ കണക്കിലെടുത്താണ് സർക്കാരിന്റെ തീരുമാനം.

സംസ്ഥാന ആരോഗ്യ വകുപ്പും ഭക്ഷ്യ കമ്മീഷനും നൽകിയ നിർദ്ദേശങ്ങളും ഭക്ഷ്യ വകുപ്പ് പരിഗണിച്ചു.ആദിവാസി മേഖലകളിലും മലയോര പ്രദേശങ്ങളിലും ഭക്ഷ്യ കമ്മീഷൻ നടത്തിയ പഠനത്തിൽ സ്ത്രീകളിലും  കുട്ടികളിലും അനീമിയ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ വ്യാപകമായി കണ്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കൂടുതൽ പയർ വർഗ്ഗങ്ങളും പോഷകഗുണമുള്ള ധാന്യങ്ങളും പൊതുവിതരണ സംവിധാനത്തിൽ ഉൾപ്പെടുത്തുന്നത്.

 

Similar Posts