റേഷൻ കടകളിൽ നിശ്ചലാവസ്ഥ. സെർവർ തകരാർ മൂലം ഈ മാസം റേഷൻ ലഭിക്കാൻ വൈകും

റേഷൻ വാങ്ങുന്നവർക്ക് ദുഖകരമായ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും റേഷൻ വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഭക്ഷ്യ വകുപ്പുകളിലെ സെർവർ തകരാണ് കാരണം. അതുകൊണ്ട് തന്നെ റേഷൻ കടകളിലെ ഇ പോസ് യന്ത്രം പ്രവർത്തിക്കാത്ത സാഹചര്യം ഉണ്ടായി. പലയിടത്തും റേഷൻ കാർഡുകളിലെ നമ്പർ ഇ പോസ് യന്ത്രത്തിൽ രേഖപ്പെടുത്തുവാൻ പറ്റി. പക്ഷെ അംഗങ്ങളുടെ വിവരങ്ങൾ ലഭിക്കാനോ സാധനങ്ങളുടെ ബിൽ ശേഖരിക്കാനോ കഴിഞ്ഞില്ല.

ഈ മാസം എല്ലാ കാർഡുടമകൾക്കും അര ലിറ്റർ മണ്ണെണ്ണ ഉണ്ട്. എല്ലാം കൊണ്ടും റേഷൻ കടകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സെർവറിലെ പ്രശ്നങ്ങൾ പെട്ടന്ന് തന്നെ പരിഗണിക്കണം എന്നും ഇല്ലെങ്കിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ റേഷൻ കടകൾ അടച്ചു സമരം ചെയ്യുമെന്ന് ആൾ കേരള റിറ്റൈൽ റേഷൻ ഡെലേഴ്‌സ് അസോസിയേഷൻ  ഭാരവാഹികൾ അറിയിച്ചു.

സെർവർ തകരാറിന്റെ കാരണം അന്വേഷിച്ചു വേണ്ട വിധത്തിൽ ശരിയാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഇന്നും അടുത്ത ദിവസങ്ങളിലും ആയി റേഷൻ വാങ്ങാൻ ആഗ്രഹിക്കുന്നവർ വിവരം അറിഞ്ഞ ശേഷം റേഷൻ കടകളിൽ എത്തുക.

Similar Posts