റേഷൻ കാർഡുടമകൾ ശ്രദ്ധിക്കുക.!! ഓണക്കിറ്റ് വിതരണത്തിൽ പുതിയ മാറ്റം..!! ഏറ്റവും പുതിയ അറിയിപ്പ്..!!

റേഷൻ കാർഡ് അടിസ്ഥാനത്തിൽ ഓണത്തോടനുബന്ധിച്ച് എല്ലാ ആളുകൾക്കും ഓണക്കിറ്റുകൾ ലഭ്യമാക്കി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. എന്നാൽ ഇ പോസ് മെഷീനിൽ വന്ന സെർവർ തകരാറുമൂലം ഓണക്കിറ്റുകളുടെ വിതരണം ഇന്നലെ തടസ്സപ്പെട്ടിരുന്നു.

ആയിരക്കണക്കിന് ആളുകളാണ് ഇന്നലെ കിറ്റ് കിട്ടാതെ മടങ്ങേണ്ടി വന്നത്. എന്നാൽ ഇന്ന് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ കിറ്റ് വിതരണം നടന്നുവരികയാണ്. ഏകദേശം 46,000 കിറ്റുകൾ ഇന്നലെ വിതരണം ചെയ്തിട്ടുണ്ട്. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രമാണ് വിതരണം എന്ന് അറിയിച്ചിരുന്നെങ്കിലും നാലായിരത്തോളം പിങ്ക് കാർഡ് ഉടമകൾക്കും, 250ഓളം നീല കാർഡുകൾക്കും, ഇരുന്നൂറോളം വെള്ളക്കാർഡ് ഉടമകൾക്കും വിതരണം ചെയ്തിരുന്നു.

ഇനി വരുന്ന വിതരണത്തിൽ ഏതെങ്കിലും തരത്തിലുള്ള സെർവർ തകരാർ ഉണ്ടാവുകയാണെങ്കിൽ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈലിലേക്ക് വരുന്ന ഒ ടി പി സംവിധാനം വഴി കിറ്റ് കൈപ്പറ്റാൻ സാധിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. കിറ്റ് വിതരണം സെപ്റ്റംബർ 7വരെ ഉണ്ടെങ്കിലും ഈ മാസത്തെ റേഷൻ വിഹിതം ഓഗസ്റ്റ് 31 ആം തീയതി തന്നെ വിതരണം അവസാനിക്കുന്നത് ആയിരിക്കും. അതുകൊണ്ടുതന്നെ ഈ സമയത്തിന് ഉള്ളിൽ റേഷൻ വിഹിതം വാങ്ങാൻ എല്ലാ ആളുകളും ശ്രദ്ധിക്കേണ്ടതാണ്. ഓഗസ്റ്റ് 25 ആം തീയതി മുതൽ ഇരുപത്തിയേഴാം തീയതി വരെ പിങ്ക് റേഷൻ കാർഡ് ഉടമകൾക്ക് ആയിരിക്കും കിറ്റ് വിതരണം ഉണ്ടായിരിക്കുക

Similar Posts