റേഷൻ കാർഡുള്ളവരെല്ലാം ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക, 4 പ്രധാന ആനുകൂല്യങ്ങൾ

ഒക്ടോബർ മാസം അവസാനിക്കാറാ യിരിക്കുന്നു. വിവിധങ്ങൾ ആയിട്ടുള്ള ആനുകൂല്യങ്ങളും ഇതോടൊപ്പം അവസാനിക്കുകയാണ്. അതുകൊണ്ട് തന്നെ എല്ലാ റേഷൻ കാർഡുടമകളും ശ്രദ്ധിക്കേണ്ട 4 പ്രധാന വിവരങ്ങളാണ് താഴെ പറയുന്നത്. നിലവിൽ ഒക്ടോബർ മാസത്തെ റേഷൻ വിഹിതങ്ങളോടൊപ്പം APL നീല, വെള്ള കാർഡുകൾക്ക് സങ്കടകരമായ ഒരു വാർത്ത കൂടി ഉണ്ടായിരുന്നു. അവർക്ക് ലഭിക്കേണ്ടിയിരുന്ന സ്പെഷ്യൽ അരി വിഹിതം കഴിഞ്ഞ ബഡ്ജറ്റിലെ സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാനപെട്ട ഒരു പ്രഖ്യാപനമായിരുന്നു. ഇത്.

കിലോക്ക് 15 രൂപ നിരക്കിൽ മാസം തോറും നിശ്ചിത അളവുകളിൽ ഭക്ഷ്യ ധാന്യം നൽകുമെന്നായിരുന്നു അന്ന് പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്ന അരിയാണ് ഇത്തരത്തിൽ സബ്സീഡി നിരക്കിൽ സംസ്ഥാനം വിതരണം ചെയ്യുന്നത്. ഏകദേശം 22 രൂപയോളം ആകുന്ന തരത്തിൽ ആണ് ഈ അരി സംസ്ഥാനത്തിന് കൈമാറുന്നത്. അതിൽ തന്നെ 7 രൂപയോളം സബ്സീഡിയായി ലഭിക്കുകയും ചെയ്യും. പക്ഷെ ഇപ്പോഴത് ഏതെങ്കിലും ഉത്സവ സീസണിൽ മാത്രമായി പരിമിതപെടുത്തിയിരിക്കുകയാണ്.

പക്ഷെ മുൻഗണന വിഭാഗത്തിലെ റേഷൻ കാർഡ് ഉടമകളെ സംബന്ധിച്ചിടത്തോളം കേന്ദ്ര സർക്കാരിന്റെ സൗജന്യ അരി വിഹിതവും ഒരു മാസം കൂടി നീട്ടി നൽകിയിരിക്കുകയാണ്. നവംബർ മാസം വരെ അവർക്ക് അധിക ഭക്ഷ്യ ധാന്യം ലഭിക്കും. സംസ്ഥാന ആനുകൂല്യങ്ങൾ എത്രയാണോ അതിനു പുറമെയാണിത്. ഓരോ വിഭാഗം റേഷൻ കാർഡിനും ആളൊന്നിന് 5 കിലോ ഭക്ഷ്യ ധാന്യം, അത് 4 കിലോ അരി,1 കിലോ ഗോതമ്പ് എന്ന തോതിൽ തന്നെ ലഭിക്കുന്നതാണ്.

മണ്ണെണ്ണ വിതരണം ഈ മാസം മുതൽ ആരംഭിച്ചിരിക്കുകയാണ്. ഒക്ടോബർ, നവംബർ, ഡിസംബർ തുടങ്ങിയ 3 മാസങ്ങളിലേക്കുള്ള മണ്ണെണ്ണയാണ് നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ എത്തിച്ചേർന്നിട്ടുള്ളത്. വൈദ്യു‌തീകരിക്കാത്ത വീടുകൾക്ക് 4 ലിറ്റർ മണ്ണെണ്ണ, വൈദ്യുതീകരിച്ച APL നീല കാർഡുകൾക്കും BPL കാർഡുകൾക്കും 1 ലിറ്റർ മണ്ണെണ്ണ ലഭിക്കുന്നതാണ്. വൈദ്യുതീകരിച്ച വെള്ള റേഷൻ കാർഡുകൾക്ക് അര ലിറ്റർ മണ്ണെണ്ണയാണ് ലഭിക്കുന്നത്.

ലിറ്ററിന് 47 എന്ന നിരക്കാണ് സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. മുൻഗണന വിഭാഗം റേഷൻ കാർഡുകൾക്കു വേണ്ടി അപേക്ഷ വക്കാൻ താല്പര്യമുള്ളവർക്ക് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് അപേക്ഷ കൊടുക്കാൻ സാധിക്കും. നേരിട്ടാണ് അപേക്ഷ വയ്ക്കേണ്ടത്. വെള്ള പേപ്പറിൽ തയ്യാറാക്കിയ സാക്ഷ്യപത്രതോടൊപ്പം മുൻഗണന തെളിയിക്കാൻ ആവശ്യമായ എല്ലാ രേഖകളും കൂടി സമർപ്പിച്ചു വേണം അപേക്ഷ കൊടുക്കുവാൻ. നവംബർ മാസത്തോടെ സംസ്ഥാനത്തെ പുതിയ റേഷൻ കാർഡുകൾ നിലവിലുള്ള പുസ്തക റേഷൻ കാർഡുകൾ മാറുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ പുതുതായി ലഭിക്കുന്ന റേഷൻ കാർഡിൽ എന്തെങ്കിലും തിരുത്തലുകൾ ഉണ്ടെങ്കിൽ പേരുകൾ ചേർക്കാനും, മരണപെട്ടവരുടെ പേരുകൾ ഒഴിവാക്കാനും ഇപ്പോൾ തന്നെ ശ്രദ്ധിക്കണം.

Similar Posts