റേഷൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തോ? ഇല്ലെങ്കിൽ റേഷൻ കാർഡിൽ നിന്നും ഒഴിവാക്കും

നിങ്ങളുടെ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചോ.? ഇല്ലെങ്കിൽ ഉടൻ തന്നെ ലിങ്ക് ചെയ്യുക. മുട്ടൻ പണി വരുന്നുണ്ട്. റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാത്തവരുടെ പേരുകൾ കാർഡിൽ നിന്നും മാറ്റാൻ കർശന നിർദേശം വന്നിട്ടുണ്ട്. മഞ്ഞ, പിങ്ക് കാർഡുകാരാണ് റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത്. ഫെബ്രുവരി 15 വരെയാണ് ഇവർക്ക് സമയം അനുവദിച്ചിരിക്കുന്നത്. ഇതുവരെയും ലിങ്ക് ചെയ്തിയില്ലെങ്കിൽ ആണ്  പേരുകൾ നീക്കം ചെയ്യുകയുള്ളൂ.

നിലവിൽ കണക്കനുസരിച്ചു 25000 ത്തിൽ അധികം മുൻഗണന വിഭാഗത്തിൽ പെട്ടവർ ഇനിയും കാർഡ് ലിങ്ക് ചെയ്യാൻ ബാക്കിയുണ്ട്. ഇത്തരത്തിൽ മുൻഗണന വിഭാഗത്തിൽ പ്പെട്ട മഞ്ഞ പിങ്ക് എന്നീ കാർഡുകൾ പൊതു വിഭാഗത്തിലേക്ക് ( നീല, വെള്ള ) മാറ്റാനും നീക്കം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുൻഗണന വിഭാഗത്തിൽ പെട്ടവർ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുക.

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ രണ്ടു വഴികൾ ആണ് ഉള്ളത്. റേഷൻ കടകളിലെ ഇ പോസ് മെഷീൻ ഉപയോഗിച്ച് ഈ രീതിയിൽ ലിങ്കിങ് നടത്താൻ സാധിക്കും. കേരളത്തിലെ എല്ലാ റേഷൻ കടകളിൽ നിന്നും ലിങ്കിങ് നടത്താൻ സാധിക്കും. അതുപോലെ തന്നെ അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ കാർഡ്, റേഷൻ കാർഡ്  ലിങ്കിങ് നടത്താൻ സാധിക്കും. ആവശ്യമായ രേഖകൾ അതായത് റേഷൻ കാർഡിന്റെ കോപ്പിയും, ആധാർ കാർഡിന്റെ കോപ്പിയും കൈവശം ഉണ്ടായിരിക്കണം.

Similar Posts