റേഷൻ കാർഡ് ഉടമകൾക്ക് ഡിസംബർ മാസം കൂടുതൽ വിഹിതം, റേഷൻ കാർഡ് ഇനി എപ്പോൾ വേണമെങ്കിലും പുതുക്കാം
മഴക്കെടുതി ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനം കൂടുതൽ റേഷൻ വിഹിതം ആവശ്യപ്പെട്ടത് കേന്ദ്രം ഇപ്പോൾ അംഗീകരിച്ചിരിക്കുന്നു. ഇതേതുടർന്ന് കാർഡുടമകൾക്ക് കൂടുതൽ വിഹിതം ലഭിക്കുന്നതിനോടൊപ്പം കാർഡുടമകൾ അറിഞ്ഞിരിക്കേണ്ട 4 പുതിയ അറിയിപ്പുകളെ കുറിച്ചും ആണ് താഴെ പറയുന്നത്.
ഓരോ അഞ്ചുവർഷം കൂടുമ്പോഴും റേഷൻ കാർഡുകൾ കൂട്ടത്തോടെ പുതുക്കുന്ന രീതി പൊതുവിതരണവകുപ്പ് അവസാനിപ്പിച്ചു. സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് ഇനി എപ്പോൾ വേണമെങ്കിലും റേഷൻ കാർഡ് പുതുക്കാവുന്നതാണ്. റേഷൻ കാർഡ് മാനേജ്മെൻറ് സിസ്റ്റം എന്ന ഓൺലൈൻ സംവിധാനത്തിലൂടെ ആകും ഇനി റേഷൻ കാർഡ് പുതുക്കൽ നടക്കുക. കാർഡ് അപേക്ഷകൾ നേരിട്ട് സപ്ലൈ ഓഫീസുകളിലും സിറ്റി റേഷനിങ് ഓഫീസുകളിലും സ്വീകരിക്കുന്നത് ഇതോടെ നിർത്തിയിരിക്കുകയാണ്.
2017 വരെ അഞ്ചുവർഷം കൂടുമ്പോൾ കൂട്ടത്തോടെ പുതുക്കുന്ന രീതിയാണ് നിലനിന്നിരുന്നത്. ഇത് ഏറെ സങ്കീർണതകൾ സൃഷ്ടിച്ചതോടെ ആണ് പുതിയ രീതിയിലേക്ക് മാറിയത്. ഇതോടെ എപ്പോൾ വേണമെങ്കിലും കാർഡ് പുതുക്കാവുന്നതാണ്. റേഷൻ കാർഡ് പുതുക്കാൻ ആയി മൂന്നുമാർഗ്ഗങ്ങൾ ആണ് ഇപ്പോഴുള്ളത്. ഒന്നാമതായി റേഷൻകടകളിൽ വച്ചിരിക്കുന്ന ഡ്രോപ്പ് ബോക്സ് വഴി പുതുക്കാവുന്നതാണ്. രണ്ടാമത് അക്ഷയ കേന്ദ്രങ്ങൾ വഴിയും റേഷൻ കാർഡ് പുതുക്കാൻ അവസരം ഉണ്ട്.
മൂന്നാമതായി ecitizen.civilsupplieskerala. gov. in എന്ന വെബ്സൈറ്റ് വഴി ജനങ്ങൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്തു കാർഡ് പുതുക്കാവുന്നതാണ്. റേഷൻ കടയിലെ ഡ്രോപ്പ് ബോക്സ് ഉപയോഗിക്കുവാൻ ഫീസ് ഇല്ല. അക്ഷയകേന്ദ്രങ്ങളിൽ സേവന ചാർജ് നൽകേണ്ടി വരും. വിവരങ്ങൾ ചേർക്കുവാൻ കാർഡ് ഉടമകളും അംഗങ്ങളും റേഷൻ കാർഡുമായി ആധാർ ബന്ധിപ്പിച്ചിരിക്കണം.
രോഗങ്ങളും മറ്റും മൂലം ആധാറെടുക്കാൻ സാധിക്കാത്തവർക്ക് താലൂക്ക് സപ്ലൈ ഓഫീസിൽ സർട്ടിഫിക്കറ്റ് അടിസ്ഥാനത്തിൽ ഇളവുകൾ ലഭിക്കുന്നതാണ്. കാർഡിൽ പ്രവാസി സ്റ്റാറ്റസ് ഉള്ളവരും ആധാർ ബന്ധിപ്പിക്കേണ്ടതില്ല. മരിച്ചവരുടെ പേര് കാർഡിൽ നിന്ന് ഒഴിവാക്കാൻ മരണസർട്ടിഫിക്കറ്റ് മതിയെന്നും വകുപ്പ് അധികൃതർ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ നിങ്ങളുടെ കയ്യിലുള്ള റേഷൻകാർഡിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അത് തിരുത്തുന്നതിനും ആധാർ നമ്പർ ലിങ്ക് ചെയ്യുന്നതിനുള്ള തെളിമ എന്ന പദ്ധതിയിൽ ഡിസംബർ 15 വരെ അപേക്ഷിക്കാവുന്നതാണ്.
തിരുത്തലിനുള്ള അപേക്ഷകൾ റേഷൻ കടകൾക്ക് മുന്നിൽ സ്ഥാപിച്ചിട്ടുള്ള തെളിമ ബോക്സിൽ ഇടാവുന്നതാണ്. കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട ഡാറ്റാ എൻട്രി യിലുണ്ടായ തെറ്റുകൾ തിരുത്തുവാനും ഈ പദ്ധതിയിലൂടെ സാധിക്കും. അംഗങ്ങളുടെ പേര്, ഇനിഷ്യൽ, മേൽവിലാസം, തൊഴിൽ, കാർഡ് ഉടമകളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളിലെ തെറ്റുകളും എൽപിജി വിവരണങ്ങളിലെ തെറ്റുകളും തിരുത്താം.
എപിഎൽ കാർഡ് ബിപിഎൽ കാർഡ് ആക്കി മാറ്റാനുള്ള അപേക്ഷ തെളിമ ബോക്സ് സ്വീകരിക്കില്ല. അതിനായി അടുത്തുള്ള താലൂക്ക് സപ്ലൈ ഓഫീസിൽ അപേക്ഷ നൽകുകയാണ് വേണ്ടത്. ഈ മാസം റേഷൻ കാർഡ് ഉടമകൾക്ക് കൂടുതൽ മണ്ണെണ്ണ ലഭിച്ചേക്കും. സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചിരുന്നത നുസരിച്ച് കേന്ദ്രസർക്കാർ 6750 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ച സാഹചര്യത്തിലാണ് ഇത്.
മഴക്കെടുതി ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന വിഹിതം ആവശ്യപ്പെട്ടത്. റേഷൻ കാർഡ് ഉടമകൾ കും മത്സ്യത്തൊഴിലാളികൾക്കും കൂടുതൽ മണ്ണെണ്ണ അനുവദിക്കുന്നത് പരിശോധിക്കുവാൻ സിവിൽ സപ്ലൈസ് കമ്മീഷണർക്ക് മന്ത്രി ജി ആർ അനിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്ര അലോട്ട്മെൻറ് എത്രയും പെട്ടെന്ന് വാങ്ങാനുള്ള നടപടി സ്വീകരിക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ വൈദ്യുതീകരിച്ച കാർഡ് ഉടമകളായ മഞ്ഞ പിങ്ക് എന്നിവർക്ക് ഒരു ലിറ്ററും നീല വെള്ള കാർഡുടമകൾക്ക് അരലിറ്റർ മണ്ണെണ്ണയും ആണ് ത്രൈമാസ മന്നെന്നയായി നൽകി വന്നിരുന്നത്. ഇതിനുപുറമേ മഞ്ഞപിങ്ക് കാർഡുകാർക്ക് ഒരു ലിറ്ററും, നീല വെള്ള കാർഡുകാർക്ക് അരലിറ്റർ നൽകാനാണ് ഇപ്പോൾ ആലോചന. ഇതിൻറെ ഉത്തരവ് ഉടൻ തന്നെ വരുന്നതാണ്.