നമ്മുടെ സംസ്ഥാനത്തെ പൊതുവിതരണ വകുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത്. നിലവിൽ സാധാരണക്കാരായ ജനങ്ങൾ നേരിടുന്ന വിലക്കയറ്റം ജനങ്ങൾക്കുമേൽ വൻ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് വളരെയധികം സാമ്പത്തികബാധ്യത ജനങ്ങൾക്ക് വരുത്തി വയ്ക്കുന്നുണ്ട്. മാത്രമല്ല ആവശ്യങ്ങൾ പോലും നിറവേറ്റുന്നതിന് വളരെയധികം തുകകൾ ആണ് ചിലവഴിക്കേണ്ടി വരുന്നത്.
ഈ സാഹചര്യത്തിൽ ജനങ്ങളുടെ പരിസ്ഥിതിക്ക് ചെറിയ രീതിയിൽ താങ്ങ് ആവുന്നതിനു വേണ്ടി പൊതുവിതരണ വകുപ്പ് മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ്. സപ്ലൈക്കോയുടെ വിവിധങ്ങളായ ഔട്ട്‌ലെറ്റുകൾ വഴി റേഷൻ കാർഡുടമകൾക്ക് 13 ഓളം ഭക്ഷ്യവസ്തുക്കൾ വിലക്കുറവിൽ വാങ്ങാൻ സാധിക്കും. 50 ശതമാനം വരെ വില കുറവിലാണ് മാവേലി സ്റ്റോറുകൾ നീതി സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ ഔട്ട്ലെറ്റുകൾ വഴി സാധനങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നത്. പച്ചരി, മട്ട അരി, ജയ അരി, കുറുവ അരി, പഞ്ചസാര, വെളിച്ചെണ്ണ, ഉഴുന്ന് പരിപ്പ്, ചെറുപയർ, സാമ്പാർ പരിപ്പ്, മുളക്, മല്ലി, കടല, വൻപയർ തുടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങളാണ് പകുതിയിൽ കൂടുതൽ വിലക്കുറവിൽ ജനങ്ങൾക്ക് സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി ലഭിക്കുന്നത്.
ഒരു റേഷൻ കാർഡിന് രണ്ട് കിലോ പച്ചരി, ഒരു കിലോ പഞ്ചസാര, അര ലിറ്റർ വെളിച്ചെണ്ണ, മട്ട അരി, കുറുവ അരി, ജയ അരി എന്നിവയിൽ ഏതെങ്കിലും ഒന്ന് അഞ്ച് കിലോയും ലഭിക്കും. ആയതിനാൽ എല്ലാ റേഷൻ കാർഡ് ഉടമകളും ഉടൻതന്നെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ചെന്ന് തങ്ങളുടെ അവകാശം ചോദിച്ചു വാങ്ങാൻ ശ്രമിക്കുക.