റേഷൻ കാർഡ് ഉടമകൾ അറിഞ്ഞിരിക്കുക..!! ഓണക്കിറ്റ് വിതരണം അവസാനിക്കുന്നു..!! പ്രധാനപ്പെട്ട അറിയിപ്പ്..!!
സംസ്ഥാനത്തെ ജനങ്ങൾക്ക് ഓണക്കാലത്ത് വളരെയധികം ആശ്വാസം നൽകുന്ന സംസ്ഥാന സർക്കാരിന്റെ ഒരു പദ്ധതിയാണ് ഓണക്കിറ്റ് വിതരണം. സൗജന്യമായി ഒരു വീട്ടിലേക്ക് ആവശ്യമായ പലവ്യഞ്ജനങ്ങൾ ഓണക്കാലത്ത് ലഭിക്കുന്നത് വളരെയധികം ആശ്വാസകരമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഇതു വളരെയധികം സഹായകരമാണ്.
സംസ്ഥാനത്ത് ഓഗസ്റ്റ് 23നാണ് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. റേഷൻ കാർഡ് അനുസരിച്ചാണ് കിറ്റ് വിതരണം നടത്തിക്കൊണ്ടിരുന്നത്. തുടക്കത്തിൽ മഞ്ഞ, ശേഷം പിങ്ക്, പിന്നീട് നീല, വെള്ള എന്നിങ്ങനെയുള്ള ക്രമത്തിലാണ് റേഷൻ കടയിൽ നിന്നും സ്വീകരിക്കാൻ സാധിക്കുന്നത്. ഇങ്ങനെ സെപ്റ്റംബർ 1 മുതൽ 3 വരെയുള്ള ദിവസങ്ങളിൽ വെള്ള റേഷൻ കാർഡുകൾക്ക് കിറ്റ് വാങ്ങുന്നതിനുള്ള അവസരമായിരുന്നു.
ഇത് അവസാനിച്ചിരിക്കുകയാണ്. ഇനി നാളെ മുതൽ ഇതുവരെയും ഓണകിറ്റ് സ്വീകരിച്ചിട്ടില്ലാത്ത എല്ലാ വിഭാഗം പ്രേക്ഷകർക്കും പ്രത്യേക മാനദണ്ഡം ഇല്ലാതെ റേഷൻ കടകളിൽ നിന്ന് കിറ്റ് സ്വീകരിക്കാവുന്നതാണ്. അതോടൊപ്പം പോർട്ടബിൾ സംവിധാനവും ഇവിടെ ഒരുക്കുന്നുണ്ട്. അതായത്, നിങ്ങൾ നിങ്ങളുടെ സ്വന്തം റേഷൻകട പരിധിയിൽ അല്ലെങ്കിൽ അടുത്തുള്ള ഏത് റേഷൻ കടയിൽ നിന്നും ഓണക്കിറ്റ് സ്വീകരിക്കാവുന്നതാണ്. ഓണത്തിന് മുമ്പ് തന്നെ ഓണക്കിറ്റ് വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിച്ചിരിക്കുന്നത്. ആയതിനാൽ എല്ലാ ആളുകളും ഉടൻതന്നെ കിറ്റ് സ്വീകരിക്കേണ്ടതാണ്.