റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക..!! ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം..!! പ്രധാന അറിയിപ്പ്..!!

നമ്മുടെ സംസ്ഥാനത്ത് റേഷൻ കടകൾ വഴി റേഷൻ കാർഡ് അടിസ്ഥാനത്തിൽ വിവിധങ്ങളായ ഭക്ഷ്യ ആനുകൂല്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്ക് വിതരണം ചെയ്യുന്നുണ്ട്. ഇങ്ങനെ വിതരണം ചെയ്യുന്ന ആനുകൂല്യങ്ങളിൽ ജനശ്രദ്ധ നേടിയതും വളരെയധികം സ്വീകാര്യത ഉള്ളതുമായ ഒരു പദ്ധതിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന.

ഈ പദ്ധതി വഴി എല്ലാ റേഷൻ കാർഡ് ഉടമകൾക്കും പ്രത്യേകിച്ച്, മുൻഗണനാ റേഷൻ കാർഡ് ഉടമകൾക്ക് ഭക്ഷ്യ ധാന്യങ്ങൾ യഥാക്രമം സൗജന്യമായും വളരേ കുറഞ്ഞ നിരക്കിലും ലഭിച്ചിരുന്നു. എന്നാലിനി ഈ ആനുകൂല്യം 2022 സെപ്റ്റംബർ മാസത്തോടെ അവസാനിക്കും. മുൻപ് കേന്ദ്ര സർക്കാരിന്റെ ഈ ആനുകൂല്യം അവസാനിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിച്ചിരുന്നു.

എന്നാൽ കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളുടെ അഭ്യർത്ഥനപ്രകാരം ഈ കാലാവധി നീട്ടുകയാണ് ചെയ്തത്. എന്നാൽ സെപ്റ്റംബർ മാസത്തോടെ നീട്ടിയ കാലാവധി അവസാനിക്കുകയാണ്. ആയതിനാൽ ഇനി മുതൽ റേഷൻ കാർഡ് ഉടമകൾക്ക് PMGKAY പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. ഇക്കാര്യം എല്ലാ റേഷൻ കാർഡ് ഉടമകളും അറിഞ്ഞിരിക്കണം. മറ്റൊരു അറിയിപ്പ്, മുൻഗണനേതര റേഷൻ കാർഡുകൾ ആയ നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് മുൻഗണന റേഷൻ കാർഡിലേക്ക് അർഹത അനുസരിച്ച് മാറുന്നതിന് ഇപ്പോൾ അവസരം വന്നിരിക്കുകയാണ്. അർഹത തെളിയിക്കുന്ന രേഖകൾ സഹിതം അടുത്തുള്ള സി എസ് സി സെന്ററുകൾ വഴി ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. ആയതിനാൽ അർഹതയുള്ള എല്ലാ റേഷൻ കാർഡ് ഉടമകളും ഈ അവസരം പ്രയോജനപ്പെടുത്തുക.

Similar Posts