റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക..!! സെപ്റ്റംബർ മാസത്തെ റേഷൻ ആനുകൂല്യങ്ങൾ ഇവയെല്ലാം..!! പ്രധാനപ്പെട്ട അറിയിപ്പ്..!!
സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ഓഗസ്റ്റ് ഒന്നു മുതൽ ആരംഭിക്കുമെന്ന് സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ അറിയിച്ചു. റേഷൻ കടകൾ വഴിയുള്ള റേഷൻ വിതരണത്തിന് റേഷൻ കാർഡുകൾ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് 30 കിലോ അരിയും 4 കിലോ ഗോതമ്പും സൗജന്യമായും ഒരു പാക്കറ്റ് ആട്ട 6 രൂപ നിരക്കിലും ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കുന്നതാണ്.
അതുപോലെ കേന്ദ്രസഹായം ആയി കാർഡിലെ ഓരോ അംഗത്തിനും അഞ്ചു കിലോ അരി വീതം സൗജന്യമായി ലഭിക്കും. ഇനി പിങ്ക് റേഷൻ കാർഡിനുള്ള ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. കാർഡിന് ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും രണ്ടു രൂപ നിരക്കിൽ ലഭിക്കുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന ഗോതമ്പിൽ നിന്ന് ഒരു കിലോ കുറച്ച് പകരം ആട്ടപ്പൊടി ഒരു പാക്കറ്റ് 8 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. ഇതിനോടൊപ്പം കേന്ദ്രസഹായമായി കാർഡിലെ ഓരോ അംഗത്തിനും അഞ്ചു കിലോ അരി സൗജന്യമായി ലഭിക്കും. മുൻഗണനേതര വിഭാഗമായ നീല റേഷൻ കാർഡ് ഉടമകൾക്ക് കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും.
ഓഗസ്റ്റ് മാസത്തെ ഓണം സ്പെഷ്യൽ അരി സ്വീകരിക്കാത്ത ആളുകൾക്ക് 10 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ സെപ്റ്റംബർ മാസം ഏഴുവരെ വാങ്ങുന്നതിനും അവസരമുണ്ട്. വെള്ള റേഷൻ കാർഡ് ഉടമകൾക്ക് രണ്ട് കിലോ അരി വീതം 10.90 രൂപ നിരക്കിൽ ലഭിക്കും. ഓഗസ്റ്റ് മാസത്തിൽ ഓണം സ്പെഷ്യൽ ശരിയായ 10 കിലോ വാങ്ങാത്ത ആളുകൾക്ക് സെപ്റ്റംബർ 7 വരെ കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. ഓറഞ്ച് റേഷൻ കാർഡിന് രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. നിലവിൽ വിതരണം നടത്തുന്ന ഓണക്കിറ്റ് സെപ്റ്റംബർ 7 വരെ വാങ്ങുന്നതിന് അവസരം ഉണ്ടായിരിക്കും. ആയതിനാൽ എല്ലാ ആളുകളും മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾ ചോദിച്ചു വാങ്ങാൻ ശ്രമിക്കുക.