റേഷൻ കാർഡ് ഉടമകൾ സൂക്ഷിക്കുക..! ലഭിക്കുന്ന അരിവിഹിതം കുറയും..! കേന്ദ്രസർക്കാരിന്റെ പുതിയ നടപടി..!!

റേഷൻ കാർഡ് ഉടമകൾക്ക് നിരവധി ആനുകൂല്യങ്ങളാണ് ദിനംപ്രതി നൽകി വരുന്നത്. എന്നാൽ എല്ലാ ആളുകൾക്കും ഏറെ ദുഃഖകരം ആയിട്ടുള്ള ഒരു വാർത്തയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. നമ്മുടെ രാജ്യത്ത് അരിയുടെ വിലക്കയറ്റം മൂലം കേന്ദ്ര സർക്കാരിൻറെ പുതിയ നടപടിയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. വരൾച്ച മൂലം പശ്ചിമബംഗാൾ, ഒഡിഷ, ബീഹാർ എന്നീ സംസ്ഥാനങ്ങളിലായി ഏകദേശം 80 ലക്ഷം ടൺ അരിയുടെ കുറവുണ്ടാകും.

ഇക്കാരണങ്ങൾ കൊണ്ടുതന്നെ ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള സമയത്ത്  അരിയുടെ വില 25 ശതമാനത്തിലധികം ആയി ഉയർന്നിട്ടുണ്ട്. അരിയുടെ ഇത്തരത്തിലുള്ള ക്ഷാമം മൂലം മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ അരിവിഹിതം പകുതിയായി കുറയ്ക്കുമെന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. കോവിഡ് കാലം മുതൽ പിങ്ക്, മഞ്ഞ കാർഡ് ഉടമകൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം അംഗങ്ങൾക്ക് അഞ്ച് കിലോ അരി അധികം നൽകിയിരുന്നു.

കോവിഡ് കാലം മുതൽ തുടങ്ങിയ ഈ ഒരു പദ്ധതിയുടെ ആനുകൂല്യം ഈ മാസത്തോടുകൂടി അവസാനിക്കുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ പല സംസ്ഥാനങ്ങളും ദീപാവലി വരെയെങ്കിലും ഈ ഒരു ആനുകൂല്യം നീട്ടി നൽകണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എങ്കിലും ഇതിനുള്ള സാധ്യത കുറവാണെന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ഗരീബ് കല്യാൺ യോജന നിർത്തലാക്കിയാൽ വിപണിയിലും അരിവില വർദ്ധിക്കുന്നതാണ്. എല്ലാ കാർഡ് ഉടമകളും ഈ ഒരു വിവരം അറിഞ്ഞിരിക്കുക.