റേഷൻ കാർഡ് ഉള്ളവർക്ക് തെളിമ പദ്ധതി, സൗജന്യ ആനുകൂല്യങ്ങൾ ഈ മാസം 15 വരെ അപേക്ഷിക്കാം
റേഷൻ കാർഡ് ഉള്ള എല്ലാവരും തന്നെ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തേണ്ട ആനുകൂല്യമാണ് തെളിമ എന്ന് പറയുന്ന പദ്ധതി. നിലവിൽ റേഷൻകടകളിൽ ഇരിക്കുന്ന തെളിമ എന്ന ബോക്സ് കാലിയായി ഇരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. പ്രത്യേകിച്ച് ഒരുപാട് പേർ ഈ പദ്ധതിയുടെ ആനുകൂല്യം, അത് എത്രത്തോളം വിലമതിക്കുന്നതാണെന്ന് അറിഞ്ഞിട്ടുണ്ടാകില്ല. പക്ഷേ പിന്നീട് ദുഃഖിക്കേണ്ടി വരുന്ന ഒരു സാഹചര്യമാണ് ഉണ്ടാകുന്നത്.
കാരണം റേഷൻ കാർഡ് കേരളത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു രേഖയായി മാറുന്ന ഒരു കാലഘട്ടമാണിത്. മാത്രമല്ല സ്മാർട്ട് റേഷൻ കാർഡ് എന്ന രീതിയിൽ പുതിയ റേഷൻ കാർഡുകൾ സംസ്ഥാനത്ത് വളരെ വൈകാതെ എത്തിച്ചേരും. നമുക്ക് ഇത് അക്ഷയകേന്ദ്രങ്ങളിലൂടെ ഡൗൺലോഡ് ചെയ്തു എടുക്കുകയും ചെയ്യാം. അങ്ങനെ വരും കാലങ്ങളിൽ എല്ലാവരുടെയും കൈകളിൽ സ്മാർട്ട് റേഷൻ കാർഡുകൾ ആവുമ്പോൾ ഒറ്റ പ്രോസസിങ് ലൂടെ തന്നെ നമ്മുടെ റേഷൻ കാർഡിലെ വിവരങ്ങൾ പരസ്പരം കൈമാറുന്ന രീതി ആകും.
പക്ഷേ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത്, ഇപ്പോൾ റേഷൻ കാർഡ് തിരുത്താൻ ഉള്ള ഒരു സുവർണാവസരമാണ് വന്നിട്ടുള്ളത്. 5 വർഷം മുമ്പ് നമുക്ക് ലഭിച്ച റേഷൻ കാർഡ് ആണ് നമ്മുടെ കയ്യിൽ ഉണ്ടായിരിക്കുക. അന്ന് വിദ്യാർത്ഥികളായിരുന്ന പലരും ഇന്ന് തൊഴിൽമേഖലയിൽ ഉള്ളവരായിരിക്കും. അതോടൊപ്പം തന്നെ കാർഡിൽ നിന്ന് വേർപെട്ടു പോയ അംഗങ്ങൾ ഉണ്ടാകും.
അവർ ആനുകൂല്യങ്ങൾ ഇപ്പോൾ വാങ്ങുന്നവരും ആയിരിക്കും. അതോടൊപ്പം തന്നെ കാർഡിൽ പേര് ഇല്ലാത്തവർക്ക് ഇപ്പോൾ പേര് ചേർക്കാൻ സാധിക്കും. ഇതുകൂടാതെ തന്നെ മേൽ വിലാസത്തിലോ വീട്ടുനമ്പറിലോ ഗാർഹിക പാചകവാതക കണക്ഷൻ, വൈദ്യുതി കണക്ഷൻ തുടങ്ങിയ കാര്യങ്ങളിലെ ഭേദഗതികൾ വരുത്തൽ ഉണ്ടെങ്കിൽ അത്തരം കാര്യങ്ങളിൽ നമ്മുടെ പ്രതിമാസ വരുമാനം എന്ന തോതിലാണ് ഇപ്പോൾ റേഷൻ കാർഡിൽ പ്രതിപാദിച്ചിട്ടുള്ളത്.
ഇത് നമുക്ക് ഇപ്പോൾ തിരുത്തി കൊടുക്കുന്നതിനുവേണ്ടി സാധിക്കും. ഈ പ്രക്രിയകൾക്ക് അക്ഷയ മറ്റു ഓൺലൈൻ കേന്ദ്രങ്ങളിൽ പോയി കഴിഞ്ഞാൽ ഒരു ഭീമമായ തുക നമ്മുടെ കയ്യിൽ നിന്നും പോകുന്ന ഒരു സാഹചര്യമുണ്ട്. എന്നാൽ ഈ പ്രക്രിയകളെല്ലാം സൗജന്യമായി നിർവഹിക്കാൻ സാധിക്കുന്നതാണ്. ഇതാണ് തെളിമ എന്ന ബോക്സിലൂടെ ഇവിടെ നമുക്ക് ലഭിക്കുന്നത്. നമ്മൾ തെളിയിക്കാൻ ആവശ്യമായിട്ടുള്ള രേഖകളും ഒപ്പംതന്നെ വെള്ളപേപ്പറിൽ നമ്മൾ തയ്യാറാക്കിയ തിരുത്തലും കൂടി ബോക്സിൽ നമ്മൾ നിക്ഷേപിച്ച് കഴിഞ്ഞാൽ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിൽ എത്തിച്ചേരുകയും അതിനുശേഷം ഉദ്യോഗസ്ഥർ തന്നെ അവരുടെ വെബ്സൈറ്റിലേക്ക് കൃത്യമായി എഡിറ്റ് ചെയ്യുകയും ചെയ്യുന്നു.
പിന്നീട് നമ്മൾ റേഷൻ കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കുമ്പോൾ അപ്ഡേറ്റ് ആയ ഒരു പുതിയ റേഷൻ കാർഡ് വിവരങ്ങളായിരിക്കും അതിലൂടെ ലഭിക്കുന്നത്. മുൻഗണന വിഭാഗത്തിനും ബാക്കി എല്ലാ വിഭാഗത്തിനും സൗജന്യമായിട്ടാണ് തെളിമ എന്ന കാമ്പയിനിലൂടെ അപേക്ഷകൾ സ്വീകരിക്കുന്നത്. ഈ പദ്ധതി ഈ മാസം പതിനഞ്ചാം തീയതി വരെയാണ് ഉണ്ടായിരിക്കുക.