റേഷൻ കാർഡ് നഷ്ടപ്പെട്ടു കഴിഞ്ഞാൽ എങ്ങനെ നമുക്ക് ഡ്യൂപ്ലിക്കേറ്റിനു അപേക്ഷിക്കാം

റേഷൻ കാർഡുകൾ നഷ്ടപ്പെട്ടതിന് പകരമായി പുതിയ റേഷൻ കാർഡ് അനുവദിക്കില്ല. പഴയ റേഷൻ കാർഡിന്റെ ഡ്യൂപ്ളിക്കേറ്റ് എടുക്കുക എന്നതാണ് മാർഗ്ഗം. ഇതിനായി ഓരോ റേഷൻ കാർഡിന്റെയും കുടുംബനാഥൻ ബന്ധപ്പെട്ട താലൂക്ക് സപ്ളൈ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ എങ്ങനെ സമർപ്പിക്കാം എന്ന് നോക്കാം.

റേഷൻ കാർഡ് നഷ്ടപ്പെട്ടു കഴിഞ്ഞാൽ റേഷൻ കാർഡ് നമ്പറും, റേഷൻ കാർഡ് നഷ്ടപ്പെട്ടു എന്ന് പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും ആവശ്യമാണ്. ഇങ്ങനെ രണ്ട് രേഖകളും കിട്ടിയ ശേഷം ഓൺലൈനിൽ ഇ-സർവീസസ് സെർച്ച് ചെയ്യുക.

അതിന് ശേഷം, ഇഷ്യൂ ഓഫ് ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡ് ക്ലിക്ക് ചെയ്യുക. ഇതിൽ താഴേക്ക് വന്നാൽ കാർഡ് നഷ്ടപ്പെട്ടത് എങ്ങനെ എന്ന ഓപ്ഷൻസിൽ ക്ലിക്ക് ചെയ്യുക. അതിൽതന്നെ റേഷൻ ഷോപ്പിൽ പോയ ലാസ്റ്റ് ഡേറ്റ് എന്നാണെന്ന് കൊടുക്കുക. ഏതാണ്ട് കാർഡ് നഷ്ടപ്പെട്ടു പോയ ഡേറ്റും കൊടുക്കുക. സേവ് ചെയ്യുക. അപേക്ഷ സേവ് ആവുന്നതാണ്.

ടു സർട്ടിഫിക്കറ്റ് എന്ന ഭാഗത്ത് പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതായി ഉണ്ട്. ഇതോടൊപ്പംതന്നെ വെള്ളക്കടലാസിൽ തയ്യാറാക്കിയ ഒരു അപേക്ഷ കൂടി അപ്‌ലോഡ് ചെയ്യുക.അതിനു ശേഷം സബ്മിറ്റ് ചെയ്യുക. അപേക്ഷ ഡ്രാഫ്റ്റ് ആയി കഴിഞ്ഞാൽ അതിൽ തന്നെ പ്രിന്റ് ഓപ്ഷൻ ഉണ്ട്.

കാർഡുടമയുടെ ഒപ്പ് രേഖപ്പെടുത്തേണ്ട ഒരു രജിസ്ട്രേഷൻ ഫോറം രൂപേണ ഇത് ഡൗൺലോഡ് ചെയ്ത് എടുക്കാൻ ആവുന്നത്. ഇങ്ങനെ പ്രിന്റ് എടുത്ത അപേക്ഷാഫോറം റേഷൻ കാർഡ് ഉടമയുടെ ഒപ്പ് രേഖപ്പെടുത്തിയ ശേഷം വീണ്ടും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. എങ്ങനെ ഒപ്പിട്ട ആപ്ലിക്കേഷൻ ലെറ്റർ സൈൻഡ് സർട്ടിഫിക്കറ്റ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തു അറ്റാച്ച് ചെയ്ത് അപ്‌ലോഡ് ചെയ്യുക. അപ്‌ലോഡ് ചെയ്ത ശേഷം പെയ്മെന്റ് പൂർത്തിയാക്കി അപേക്ഷ കംപ്ലീറ്റ് ചെയ്യാവുന്നതാണ്. വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കാണുക.

https://www.youtube.com/watch?v=aDZN0ZQBVzY

Similar Posts