ലക്കി ബാംബു ഈ രീതിയിൽ നട്ടു നോക്കൂ, എങ്കിൽ ഇവ തഴച്ചു വളരും

ലക്കി ബാംബു ഈ രീതിയിൽ നട്ടു നോക്കൂ. നടേണ്ട രീതിയും പരിപാലന രീതിയും.

ലക്കി ബാംബു ഒരു ഇൻഡോർ പ്ലാൻറ് ആണ്. അത് വീടിനകത്ത് നന്നായി വളർത്തി എടുക്കാൻ പറ്റുന്ന ഒരു ചെടിയാണ്. ഇതിന് ബാംബു എന്ന പേര് മാത്രമേ ഉള്ളൂ. മുളയുമായി യാതൊരു ബന്ധവുമില്ല. സാധാരണ ഒരു ചെടിയാണ്. ഫെങ്ഷൂയി പ്രകാരം ലക്കി ബാബു വീടിനുള്ളിൽ വയ്ക്കുന്നത് വളരെ നല്ലതാണ്. നല്ലൊരു എനർജി ഇത് പ്രദാനം ചെയ്യും. വീടിൻറെ കിഴക്കുഭാഗത്ത് ലക്കി ബാംബു വെച്ചാൽ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. അതുപോലെ തെക്കുകിഴക്കുഭാഗത്ത് ആണെങ്കിൽ അത് ധനം കൂടുന്നതിനു കാരണമാകുന്നു.
ലക്കി ബാംബു നമുക്ക് വെള്ളത്തിലും അതുപോലെതന്നെ മണ്ണിലും ഒരുപോലെ വളർത്തിയെടുക്കാം. കുറഞ്ഞ പരിചരണത്തിൽ ചെടി വളരുകയും ചെയ്യും. ഇനി നമുക്ക് ഇത് വളർത്തുന്ന രീതിയെപ്പറ്റി നോക്കാം.

ഒരു ചെറിയ പൊട്ടിൽ അല്പം വെള്ളം എടുത്ത്‌ അതിൽ മുക്കി ഇത് വളർത്തിയെടുക്കാം. ചെടി വെള്ളത്തിലിട്ട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ ഇവയിൽ വേര് വരുന്നത് കാണാം. വേരു വന്നതിനുശേഷം നല്ല ഭംഗിയുള്ള പെബിൾസ് ചെടിക്ക് ചുറ്റും ഇട്ടു കൊടുത്താൽ കാണാൻ നല്ല ഭംഗി ഉണ്ടായിരിക്കും. ചെടി നേരെ നിൽക്കുകയും ചെയ്യും. അല്ലെങ്കിൽ അത് പൊട്ടിൽ ചെരിഞ്ഞു നിൽക്കുന്നത് കാണാം. അപ്പോൾ പേബിൾസ് ഇട്ടു കൊടുക്കുകയാണെങ്കിൽ കാണാനും ഭംഗിയിൽ നിവർന്ന് നിൽക്കുകയും ചെയ്യും.

ചെടി നല്ല നീളത്തിൽ വളർന്നു വന്നു കഴിഞ്ഞാൽ ചെടി കട്ട് ചെയ്തു കൊടുത്താൽ മാത്രമേ പുതിയ ചെടി പുതിയ ശാഖകൾ ഉണ്ടാവുകയുള്ളൂ. കട്ട് ചെയ്തെടുത്ത ഭാഗം മറ്റൊരു ബോട്ടിൽ വെള്ളത്തിലിട്ട് വെച്ചിട്ടുണ്ടെങ്കിൽ അത് മറ്റൊരു ചെടിയായി ഉപയോഗിക്കുകയും ചെയ്യാം. അതുപോലെ ഇതിനുണ്ടാകുന്ന ഒരു പ്രശ്നം ഇലയുടെ അറ്റത്ത് ഒരു മഞ്ഞ നിറം ഉണ്ടാവുന്നതാണ്.
ആ നിറം കട്ട് ചെയ്തു മാറ്റി കളയുകയാണ് വേണ്ടത്.

ബോട്ടിൽ വെള്ളം കുറയുന്നത് അനുസരിച്ച് വെള്ളം ഒഴിച്ചു കൊടുക്കണം. മാസത്തിൽ ഒരിക്കൽ ചെടികളുടെ ഇലകൾ തുടച്ചു വൃത്തിയാക്കണം. അതുപോലെ മാസത്തിൽ ഒരിക്കൽ വെള്ളം മാറ്റി പോട്ടും, കല്ലുകളും കഴുകി വൃത്തിയാക്കി വക്കണം. അതിനുശേഷം പുതിയ വെള്ളം ചേർത്ത് പഴയത് പോലെ സെറ്റ് ചെയ്യാം. മണ്ണിൽ വച്ചിട്ടുള്ളതാണെങ്കിൽ മുകളിലെ മണ്ണ് ഉണങ്ങി വരുന്നുണ്ടെങ്കിൽ മാത്രം വെള്ളം ഒഴിച്ച് കൊടുത്താൽ മതിയാകും.

Similar Posts