ലൈഫ് മിഷൻ പദ്ധതി; ഏറ്റവും പുതിയ അറിയിപ്പ്, പുതിയ തിയതികൾ പ്രഖ്യാപിച്ചു
ലൈഫ് മിഷൻ പദ്ധതി പുതിയ തിയതികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ലൈഫ് മിഷൻ പദ്ധതിയിൽ പേര് നൽകിയവരും ഇനി പേരുകൾ നൽകാൻ ഇരിക്കുന്നവരും അറിഞ്ഞിരിക്കേണ്ട പ്രധാന വാർത്തകൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്ത് സ്വന്തമായി പാർപ്പിടം ഇല്ലാത്ത, സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് വളരെയധികം സഹായകമായ പദ്ധതിയാണ് സംസ്ഥാന സർക്കാരിൻറെ ലൈഫ് മിഷൻ പദ്ധതി.
ഈ പദ്ധതി വഴി സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ആളുകൾക്ക് വീട് വച്ച് നൽകുന്നുണ്ട്. പദ്ധതിയുടെ നടത്തിപ്പ് ഇപ്പോൾ പുരോഗമിക്കുകയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ആശങ്കകൾ ഇപ്പോഴും നിലവിലുണ്ട്. അതായത് പദ്ധതിയിലേക്ക് ഒരുപാട് ആളുകൾ അപേക്ഷ നൽകിയിരിക്കുന്നുണ്ട്.
എന്നാൽ ഇതിൽ നിന്നും അർഹരായ ആളുകൾക്ക് മാത്രമേ ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ. വിവിധ ഘട്ടങ്ങളായിട്ടാണ് പദ്ധതിയുടെ പൂർത്തീകരണം ഉണ്ടാവുകയുള്ളൂ. നിലവിൽ ഒട്ടനവധി വീടുകൾ ഈ പദ്ധതിയിൽ അംഗങ്ങളായവർക്ക് ഇപ്പോൾ കൈമാറ്റം ചെയ്തിരിക്കുകയാണ്. കൂടാതെ ഒരുപാട് വീടുകൾ ഇപ്പോഴും നിർമാണം തുടർന്നു കൊണ്ടിരിക്കുകയുമാണ്.
ഇതിനിടയിൽ 2021 ൽ പരിഗണിക്കേണ്ട അപേക്ഷകൾ ഇപ്പോഴും പാതിവഴിയിൽ നിൽക്കുകയാണ്. കാരണം അപേക്ഷകരെ നേരിട്ട് കണ്ട് അർഹതാ മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷമേ പദ്ധതിയിൽ ഉൾപ്പെടുത്തുക എന്ന ഒരു നിബന്ധന കൂടി ഇതിനുണ്ട്. ഇതിനുവേണ്ടി കൃഷിവകുപ്പിനെ സർക്കാർ ഇപ്പോൾ സമീപിച്ചിരിക്കുകയാണ്. എന്നാൽ ജോലിഭാരം കാരണം കൃഷിവകുപ്പിന് ഫീൽഡ് പരിശോധന സാധ്യമായിരുന്നില്ല.
ഇക്കാരണത്താൽ ഫീൽഡ് പരിശോധനയ്ക്കുള്ള സമയം ഇപ്പോൾ ദീർഘിപ്പിച്ച് ഇരിക്കുകയാണ്. നവംബർ മാസം അവസാനം അപേക്ഷകളെല്ലാം തന്നെ പരിശോധിക്കും എന്നാണ് സർക്കാർ അറിയിച്ചിരു ന്നത്. എന്നാൽ തദ്ദേശ കാർഷിക വകുപ്പുകൾ തമ്മിലുള്ള തർക്കം നിലനിൽക്കുന്നതിനാൽ ഡിസംബർ 20 വരെ ഫീൽഡ് പരിശോധനയ്ക്ക് ഇപ്പോൾ സമയം അനുവദിച്ചിരിക്കുകയാണ്. ഏകദേശം ഒമ്പത് ലക്ഷത്തി എഴുപതിനായിരം അപേക്ഷകളാണ് പദ്ധതിയിലേക്ക് ലഭിച്ചിരിക്കുന്നത്.
ഇപ്പോൾ ഏകദേശം കാൽഭാഗത്തോളം മാത്രമേ പരിശോധനയ്ക്ക് വിധേയമാ യിട്ടുള്ളൂ. ഉടൻതന്നെ ഉദ്യോഗസ്ഥർ വേണ്ട നടപടികൾ സ്വീകരിച്ച് നിശ്ചയിച്ച സമയത്തിനുള്ളിൽ തന്നെ പദ്ധതിയുടെ ഫീൽഡ് പരിശോധന പൂർത്തിയാക്കുന്ന തായിരിക്കും എന്ന് അറിയിപ്പുകൾ ഇപ്പോൾ വന്നിട്ടുണ്ട്.