ലൈഫ് മിഷൻ പദ്ധതി 2021- 22 അന്തിമ ലിസ്റ്റ് ഉടൻ, പദ്ധതിയിലേക്ക് അപേക്ഷ കൊടുത്തവർ ശ്രദ്ധിക്കുക

നമ്മുടെ സംസ്ഥാനത്തെ വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകുന്ന ഒരു വലിയ പദ്ധതിയാണ് ലൈഫ് മിഷൻ പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി ഒരുപാട് പേർക്ക് ഇതുവരെ വീട് ലഭിച്ചിട്ടുണ്ട്. അതേസമയം വീടും സ്ഥലവും ഇല്ലാത്തവർക്ക് സർക്കാർ ബഹുനില കെട്ടിടങ്ങളിൽ ആണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. അതുപോലെ സ്ഥലം ഉണ്ടെങ്കിലും വീട് വക്കാൻ സാധിക്കാത്ത ഒരുപാട് പേർ ഉണ്ട്. ഇത്തരത്തിൽ ഉള്ളവർക്ക് വീട് നിർമ്മിക്കാനുള്ള സാമ്പത്തിക സഹായങ്ങളും സർക്കാർ നൽകി വരുന്നുണ്ട്.

ഇത്തരത്തിൽ 2021 – 22 കാലഘട്ടത്തിൽ ഈ ആനുകൂല്യം ലഭിക്കുന്നതിനായി ലക്ഷകണക്കിന് ആളുകൾ ആണ് ഈ പദ്ധതിയിലേക്ക് അപേക്ഷിച്ചിരുന്നത്. അതിൽ നിന്നും ഈ പദ്ധതിയുടെ ഭാഗമാകാൻ അർഹത ഉള്ളവരെ കണ്ടെത്താൻ സംസ്ഥാന സർക്കാർ ഫീൽഡ് തല അന്വേഷണങ്ങൾക്ക് ഉത്തരവിട്ടിരുന്നു. പക്ഷെ വർദ്ധിച്ചു വന്ന കോവിഡ് വ്യാപനവും മഴക്കെടുതിയും കാരണം ഇത് നല്ല രീതിയിൽ വന്നില്ല. ഫീൽഡ് തല അന്വേഷണം നടന്നുമില്ല. അതുകൊണ്ട് തന്നെ പദ്ധതിയുടെ അന്തിമ ലിസ്റ്റ് പുറത്തിറക്കുന്നതിന് കാല താമസം നേരിടുകയും ചെയ്തു.

എന്നാൽ ഈ മാസം 30 ഓട് കൂടി അന്തിമ ലിസ്റ്റ് പുറത്തു വിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ ഫെബ്രുവരി 28 നു പദ്ധതിയിൽ ഉൾപ്പെട്ട അർഹരായ ആളുകളുടെ വിശദാംശങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. അതിനാൽ പദ്ധതിയിൽ ഉൾപ്പെട്ട അർഹരായവരുടെ പേര് വിവരങ്ങൾ ഫെബ്രുവരി  28 അറിയാൻ കഴിയുന്നതാണ്. അതുകൊണ്ട് പദ്ധതിയിലേക്ക് അപേക്ഷിച്ചവർ എല്ലാവരും ശ്രദ്ധിക്കുക.

Similar Posts