ലോകത്തെ തന്നെ ഏറ്റവും ശക്തിയുള്ള ട്രെയിൻ എൻജിൻ പാലക്കാട്ടെത്തി.പുതുതലമുറയിലെ ഗുഡ്സ് ട്രെയിൻ എൻജിൻ ഡബ്ല്യു എജി 12ബി (ബീസ്റ്റ്) ആദ്യമായാണ് പാലക്കാട്ടെത്തിയത്.25 കെവി ഇലക്ട്രിക് എൻജിൻ ആണ് ഇത്. ബിഹാറിലെ മധേപുരയിലെ ലോക്കോമൊട്ടീവ് ഫാക്ടറിയിൽ നിർമിച്ച എൻജിൻ 2019ലാണ് ട്രയൽ റൺ പൂർത്തിയാക്കിയത്.
പാലക്കട്ടെത്തിയ പുതുതലമുറക്കാരനെ പരിചയപ്പെടാനും ഓടിച്ച് നോക്കാനും ലോക്കോ പായലറ്റുമാർ ക്യൂ ആയിരുന്നു. അനുമതി ലഭിച്ചതോടെ എൻജിൻ കോയമ്പത്തൂർ ഇരിഗൂർ വരെ ഓടിച്ച് ലോക്കോ പൈലറ്റുമാർക്ക് പരിശീലനത്തിന് അവസരം ലഭിച്ചു. ആന്ധ്രയിലെ മൻജിയിരിയാലിൽ നിന്ന് അങ്ങാടിപ്പുറം FCI ഗോഡൗണിലേക്കുള്ള അരിയുമായി വന്നതായിരുന്നു ട്രെയിൻ.
ഈ ഗുഡ്‌സിന് 12000 എച്ച്പി പവർ ഔട്ട് പുട്ടുള്ള ഇരട്ട എഞ്ചിൻ ആണുള്ളത്.ഇത് പന്ത്രണ്ടാം ജനറേഷൻ എൻജിൻ ആണ്. ഡബ്ലിയു എ ജി എന്നതുകൊണ്ട് എൻജിൻ സ്വഭാവമാണ് കാണിക്കുന്നത്. ഡബ്ലിയു എന്നത് ബ്രോഡ്ഗേജ് എന്നും എ ആൾട്ടർനേറ്റിംഗ് കറന്റ് അഥവാ എസി എന്നും ജി ഗുഡ്സ് എന്നും മീൻ ചെയ്യുന്നു.
118 എൻജിനുകളാണ് ഇതിനോടകം മധേപുര ഇഎൽഫിൽ ഇതിനോടകം നിർമ്മിച്ചിരിക്കുന്നത്. 800 എൻജിനുകളുടെ നിർമ്മാണമാണ് ലക്ഷ്യമിടുന്നത്. 6000 ഭാരവാഹക ശേഷിയുള്ളതാണ് എൻജിൻ 120 കിലോമീറ്റർ ആണ് ഇതിന്റെ സ്പീഡ്.
അതിവേഗത്തിൽ ചരക്കുകൾ എത്തിക്കുക എന്നതാണ് ഇത്തരത്തിലൊരു ട്രെയിൻ എൻജിൻ കൊണ്ട് ലക്ഷ്യമിടുന്നത്. ഡബ്ലിയു എ പി 7 ഇതേ സീരിസിൽ പെടുന്ന എൻജിനാണ്. ഇതിനോടകം ഓടിത്തുടങ്ങിയ ഈ എസി പാസഞ്ചർ ട്രെയിൻ ഇന്ത്യൻ റെയിൽവേ രംഗത്തിറക്കിയ വണ്ടിയാണ്.