ലോകനിലവാരത്തിലുള്ള ഗുജറാത്തിലെ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷൻ, കാണേണ്ട കാഴ്ച

ഗുജറാത്തിലെ ഗാന്ധി നഗർ റെയിൽവേ സ്റ്റേഷനിലേക്ക് സ്വാഗതം. ലോകനിലവാരമുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ഗുജറാത്തിൽ പൂർത്തിയായിരിക്കുകയാണ്. റെയിൽവേ സ്റ്റേഷന്റെ പേര് ഗാന്ധിനഗർ റെയിൽവേ സ്റ്റേഷൻ എന്നാണ്. ഒട്ടേറെ സവിശേഷതകൾ ഉള്ള റെയിൽവേ സ്റ്റേഷൻ ആണ് ഇത്. റെയിൽവേ സ്റ്റേഷന്റെ മുകൾ ഭാഗം ഒരു പഞ്ചനക്ഷത്ര ഹോട്ടലാണ്. 790 കോടി രൂപ ചെലവിലാണ് പഞ്ചനക്ഷത്ര ഹോട്ടലും റെയിൽവേസ്റ്റേഷനും നിർമ്മിച്ചിരിക്കുന്നത്.

നമ്മുടെ ഇന്ത്യയിൽ തന്നെയാണോ ഇത്തരമൊരു സംരംഭം എന്ന് നമ്മൾ സംശയിച്ചു പോകും. ഈ റെയിൽവേ സ്റ്റേഷന്റെയും പഞ്ചനക്ഷത്ര ഹോട്ടലിന്റെയും ഫോട്ടോസ് വൈറൽ ആയി കൊണ്ടിരിക്കുകയാണ്. അത്രയേറെ അത്യധുനീകമായാണ് ഈ റെയിൽവേ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. നമ്മുടെ രാജ്യത്ത് വികസനപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നതിന്റെ ഒരു തെളിവായാണ് ഇത് കാണുന്നത്. ഈ റെയിൽവേ സ്റ്റേഷനും പഞ്ചനക്ഷത്ര ഹോട്ടലും പതിനാറാം തീയതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.

318മുറികൾ ആണ് പഞ്ചനക്ഷത്ര ഹോട്ടലിനുള്ളത്. സ്റ്റേഷനുസമീപമുള്ള മഹാത്മ കൺവെൻഷൻ സെന്ററിൽ എത്തുന്നവർക്ക് സഹായകരമാകുന്ന രീതിയിലാണ് പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിർമ്മാണം. ഗുജറാത്ത്‌ സർക്കാരിന്റെ ഗാന്ധിനഗർ റെയിൽവേ ആൻഡ് അർബൻ ഡവലപ്മെന്റ് കമ്പനിയുമായി സഹകരിച്ചാണ് ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ കോർപറേഷൻ ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

11 നിലകളുള്ള രണ്ട് ടവറുകളും ഒൻപത് നിലവിലുള്ള ഒരു ടവറും ആണ് ഹോട്ടൽ കോംപ്ലക്സിന്റെ ഭാഗമായി നിർമ്മിച്ചിരിക്കുന്നത്. ലീല ഗ്രൂപ്പിന്റെ ആണ് ഹോട്ടൽ. 2017 ജനുവരിയിൽ നരേന്ദ്രമോദി തന്നെയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. അത്യാധുനികമായാണ് റെയിൽവേ സ്റ്റേഷൻ അംഗീകരിച്ചിരിക്കുന്നത്. ഇതിന് 254 കോടി രൂപയാണ് ചെലവായത്. പദ്ധതിയുടെ നോഡൽ ഏജൻസി ഐ ആർ എസ് ഡി സി ആണ്. ഭോപ്പാലിലെ ഹബീബ്ഗഞ്ച റെയിൽവേ സ്റ്റേഷന്റെ നവീകരണവും അവസാനഘട്ടത്തിലാണ്. ഡൽഹി, ആനന്ദ് വിഹാർ ചണ്ഡീഗഡ്, എന്നീ സ്ഥലങ്ങൾ സമാനമായ രീതിയിൽ നവീകരിക്കുന്നുണ്ട്.

കേരളത്തിലെ സ്റ്റേഷനുകൾ നവീകരിക്കുന്നതിന് വിവിധ സ്റ്റേഷനുകൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും പദ്ധതി ഇതുവരെ മുൻപോട്ട് പോയിട്ടില്ല. കോഴിക്കോട് സ്റ്റേഷൻ ആണ് ആദ്യമായി നവീകരിക്കാൻ പദ്ധതിയുടെ ഭാഗമായി മുൻപോട്ടു വന്നതെങ്കിലും യൂണിയനുകളുടെ എതിർപ്പും സമരവും കാരണം ഇത് മുടങ്ങി പോവുകയായിരുന്നു. റെയിൽവേ ഭൂമി സ്വകാര്യകമ്പനികൾക്ക് ലീസിന് കൊടുക്കുന്നതിന് എതിരെ ആയിരുന്നു പ്രതിഷേധം. എന്നാൽ രണ്ടു വർഷം കൊണ്ട് ഒരു വമ്പൻ കെട്ടിടവും റെയിൽവേ സ്റ്റേഷനും നിർമ്മിച്ചിരിക്കുകയാണ് ഗുജറാത്തിൽ. ഈ റെയിൽവേ സ്റ്റേഷൻ ഇതിനോടകംതന്നെ അന്താരാഷ്ട്ര മാധ്യമശ്രദ്ധനേടി കഴിഞ്ഞു. വിശദമായി അറിയാൻ വീഡിയോ കാണുക.

Similar Posts